HOME
DETAILS
MAL
വര്‍ക്കലയില്‍ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍
backup
September 06 2022 | 03:09 AM
തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍തൃഗൃഹത്തില്‍ വച്ച് നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
രണ്ടുമാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. വഴക്കിനിടയില്‍ അനീഷ് നിലവിളക്കുകൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."