മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്നുകള്‍ വാതില്‍പ്പടിയില്‍ ആദ്യഘട്ട രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെ
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും വാതില്‍ പടിയിലെത്തിക്കുന്ന 'കാരുണ്യ അറ്റ് ഹോം' പദ്ധതിയുമായി കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍.
പൊതുവിപണിയിലേക്കാള്‍ വന്‍ വിലക്കിഴിവില്‍ മരുന്നുകളുള്‍പ്പെടെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളിലൂടെ വിതരണം ചെയ്യുന്നുണ്ട്.
വിലക്കിഴിവിന് പുറമേ ഒരു ശതമാനം അധിക വിലക്കിഴിവോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആവശ്യമായ എല്ലാ മരുന്നുകളും ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കപ്പെടുന്ന ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും കൊറിയര്‍ മുഖേന പ്രതിമാസം വീട്ടിലെത്തിച്ചു കൊടുക്കും.
ഈ സേവനം ലഭിക്കാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യഘട്ട രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ജൂലൈ 15 വരെയായിരിക്കും. ംംം.സവീാല.സാരെഹ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി മരുന്നിന്റെ കുറിപ്പടി സഹിതം രജിസ്റ്റര്‍ ചെയ്യുകയോ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോറം വാങ്ങി പൂരിപ്പിച്ച ശേഷം കുറിപ്പടി സഹിതം തിരികെ ഏല്‍പ്പിക്കുകയോ ചെയ്യാം.
ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തികളെ, അവര്‍ സമര്‍പ്പിച്ചിരിക്കുന്ന കുറിപ്പടി പ്രകാരം ഒരു മാസത്തേക്കാവശ്യമായ മരുന്നുകളുടെ അന്നത്തെ വിലവിവരപട്ടിക അനുസരിച്ചുള്ള തുക അറിയിക്കും.
കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ അക്കൗണ്ടിലേക്ക് തുക കൈമാറിയാല്‍ സെപ്റ്റംബര്‍ 15നകം അവര്‍ക്കുള്ള മരുന്നുകള്‍ വീട്ടിലെത്തിക്കും. തുടര്‍ന്ന് തിരുത്തല്‍ അറിയിപ്പ് ഉണ്ടാകാത്ത പക്ഷം കൃത്യമായ ഇടവേളകളില്‍ പ്രതിമാസാവശ്യത്തിനുള്ള മരുന്നുകള്‍ മുടക്കമില്ലാതെ വീട്ടിലെത്തിക്കും.
ലഭിക്കുന്ന മരുന്നുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ന്യൂനതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 48 മണിക്കൂറിനകം പരാതി മരുന്ന് വിതരണം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇന്‍വോയ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ നമ്പരുകളിലോ, ഇമെയില്‍ വിലാസത്തിലോ, തൊട്ടടുത്ത കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയിലോ അറിയിക്കുമ്പോള്‍ പരിഹാര നടപടി സ്വീകരിക്കും.
കുറിപ്പടിയില്‍ വ്യത്യാസമുണ്ടാവുന്ന ഘട്ടങ്ങളിലോ, കൂടുതല്‍ മരുന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോ, രേഖാമൂലം രജിസ്റ്റര്‍ നമ്പര്‍ സഹിതം കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ അപേക്ഷിക്കുകയോ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുകയോ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."