HOME
DETAILS

നാലുവര്‍ഷം; വനിതാ കമ്മിഷന്‍ നടത്തിയത് 1,738 ബോധവല്‍ക്കരണ പരിപാടികള്‍ മാത്രം

  
backup
June 29 2021 | 21:06 PM

42523-2

 

തിരുവനന്തപുരം: കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ വിവിധ പദ്ധതികളിലായി സ്ത്രീകളുമായി ബന്ധപ്പെട്ട 1738 ബോധവല്‍ക്കരണ പരിപാടികള്‍ മാത്രമാണ് സംഘടിപ്പിച്ചതെന്ന് കേരള വനിതാ കമ്മിഷന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തിലാണ് ഇതുവരെ നടത്തിയ ബോധവല്‍ക്കരണത്തിന്റെ കണക്കുമായി കമ്മിഷന്‍ രംഗത്തു വന്നിരിക്കുന്നത്. ഓരോ വര്‍ഷവും പതിനായിരത്തിലേറെ പേര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കാളികളാകുന്നുണ്ടെന്നാണ് കമ്മിഷന്റെ അവകാശ വാദം. സെമിനാറുകള്‍, ജാഗ്രതാ സമിതി പരിശീലനം, വിവാഹ പൂര്‍വ കൗണ്‍സലിങ്, കലാലയജ്യോതി തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലൂടെയാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.


നാലു വര്‍ഷത്തിനിടെ ആകെ 594 സെമിനാറുകളാണ് നടത്തിയത്. 91 വിവാഹപൂര്‍വ കൗണ്‍സലിങും 137 ജാഗ്രതാ സമിതി പരിശീലനങ്ങളും 916 കലാലയജ്യോതി പരിപാടികളും മാത്രമാണ് സംഘടിപ്പിച്ചത്. 2017-18 വര്‍ഷത്തില്‍ 146 സെമിനാറും 2018-19 വര്‍ഷത്തില്‍ 180 സെമിനാറുമാണ് സംഘടിപ്പിച്ചത്. 2020-21 വര്‍ഷത്തില്‍ കൊവിഡ് സാഹചര്യമായതിനാലാണ് കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താതിരുന്നതെന്നും കമ്മിഷന്‍ വിശദീകരിക്കുന്നു. അതേസമയം കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷം ബോധവല്‍ക്കരണത്തില്‍ മാത്രമൊതുങ്ങിയെന്ന ആരോപണമുയര്‍ന്നിരുന്നു. പരാതികളില്‍ ഭൂരിഭാഗവും പരിഹാരം കാണാത്തതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago