കൊവിഡ്: കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണം- സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നിലനില്‍ക്കുന്നിടത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷനും ഭക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രിംകോടതി.
റേഷന്‍ കാര്‍ഡില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണം. അസംഘടിത മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഉറപ്പാക്കാനായി അടുത്തമാസം 31നുള്ളില്‍ വെബ്‌പോര്‍ട്ടല്‍ ആരംഭിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. 'ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്' പദ്ധതി എല്ലാ സംസ്ഥാനങ്ങളും ജൂലൈ 31ന് മുന്‍പായി നടപ്പാക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം കൈമാറണം. റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ക്കായി ആരംഭിച്ച സമൂഹഅടുക്കളകളുടെ പ്രവര്‍ത്തനം കൊവിഡ് ഉണ്ടാക്കുന്ന പ്രതിസന്ധി അവസാനിക്കുന്നതു വരെ തുടരണമെന്നും ജഡ്ജിമാരായ അശോക് ഭൂഷണും എം.ആര്‍ ഷായും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടു ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരമുള്ള മൗലികാവകാശങ്ങളില്‍ അന്തസ്സോടെ ജീവിക്കല്‍, ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എന്നിവയും ഉള്‍പ്പെടുമെന്ന് രണ്ടംഗബെഞ്ച് വ്യക്തമാക്കി. ഒന്നാം കൊവിഡ് തരംഗത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടമായ ഒഴുക്ക് സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. കുടിയേറ്റ തൊഴിലാളികള്‍ക്കായി സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജും ഹര്‍ഷ് മന്ദറും കേസില്‍ കക്ഷിചേരുകയുംചെയ്തു. കേസില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. വാദം നടന്നുകൊണ്ടിരിക്കെ, ഭക്ഷണമില്ലാത്തതിന്റെ പേരില്‍ ഒരാളും മരിക്കരുതെന്ന് ഉറപ്പുവരുത്തണമെന്നതുള്‍പ്പെടെയുള്ള ശക്തമായ അഭിപായപ്രകടനങ്ങളും കോടതി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."