HOME
DETAILS
MAL
വിസ്മയ കേസ്: കിരണ്‍കുമാറിന് കൊവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു
backup
June 30 2021 | 06:06 AM
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരണ്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിസ്മയയുടെ വീട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു.
കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച്ച അവസാനിക്കാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേസിന്റെ തുടര്‍നടപടികള്‍ വൈകും.
വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരണ്‍കുമാറിന്റെ വീട്ടിലും പന്തളത്തെ കോളേജിലും മറ്റിടങ്ങളിലും കഴിഞ്ഞദിവസം കിരണ്‍കുമാറുമായി പൊലിസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
വിസ്മയ തൂങ്ങിമരിച്ച ശുചിമുറിയില്‍ കിരണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."