ആലോരത്തിന്റെ എട്ട് കവിതകള്‍
ആത്മഹത്യ ഇല്ല !
ആത്മാവിനു ഹത്യ ഇല്ലെന്നറിയുമെങ്കിലും
ആത്മഹത്യ തന്നെയെന്നുറപ്പിക്കുന്നതും ജനം
ആത്മാവ് ദൈവത്തിന്‍ അംശമാണെന്നിരിക്കെ
ദേഹവിയോഗം അതുമാത്രമാണ് മരണം
ദേഹംവിട്ട് ജീവന്‍പോകാന്‍സ്വയം നിര്‍ബദ്ധിതയാക്കും നേരമാണാത്മഹത്യ
മത ദര്‍ശനങ്ങളെല്ലാം ദര്‍ശിക്കുന്നതാവട്ടെ
ദേഹിക്ക് നാശമില്ലെന്നതത്വമത്രെ
മര്‍ത്യര്‍ക്കുണ്ടായിതീരും മര്‍ദ്ദനമെന്തുമാവട്ടെ
മനസ്സുകൊണ്ടവയെ തടയുന്നതാണു പുണ്യം
പ്രയാസങ്ങള്‍ നേരിടും മനുഷ്യ മനസ്സിന്
പകരം ആശ്വാസം ലഭിക്കുംഎന്നതും നിശ്ചയം
ക്ഷമയോടെ കാര്യങ്ങള്‍ കയ്യാളാന്‍ മനുഷ്യന്
കഴിയണമെന്നതാണ് ദൈവത്തിന്‍ കല്പന
ശാന്തമായാത്മാവ് ശാന്തിയായി ദൈവത്തില്‍ ചേര്‍ന്നിടും നേരമത് സ്വര്‍ഗത്തില്‍ സമാപനം
ജീവിത പര്യാവസാനം ആത്മീയസുഖയാത്ര ദൈവത്തിലെത്തുംവരെനീണ്ടതു പോയേ തീരൂ !
............................................................
ഫോസാ ഫുട്‌ബോള്‍
ഫാറൂഖാബാദിന്‍ ഫുട്‌ബോള്‍ ടീം
സുമങ്ങള്‍ കോര്‍ത്തൊരു സുഗന്ധമാല്യം
സ്മരണകള്‍ പിറകോട്ട് ചിറകിട്ടടിക്കുമ്പോള്‍
കളിക്കളം കാണുന്നീ മനോ ദര്‍പ്പണത്തില്‍
ഓരോരോ രംഗങ്ങള്‍ മനോമുകുരത്തില്‍
ആരവം തീര്‍ക്കുന്ന നിമിഷങ്ങളാണവ
ഒത്തൊരുമയുടെ സ്‌നേഹത്തിന്‍ പൂമാല അണിഞ്ഞൊരിങ്ങിടുംനേരം
കാലം കടന്ന് കടന്നു പോയാലും
കാലില്‍ ഇന്നും പന്തുരുളുന്ന ഭാവം
കോളേജിന്‍ ജേസി അണിഞ്ഞൊരന്നേരം
കുളിര്‍മയില്‍ ശരീരം സന്തോഷ പുളകിതമാവും
ഫോസാ ഫുട്‌ബോളിന്‍ ആവേശ മലരുകള്‍
വരും തലമുറക്കൊരു ഉത്തേജന വാടാമലരായി ഭവിക്കട്ടെ !
...........................................................
സ്വാതന്ത്ര്യം
സ്വതന്ത്രനായി ജനിച്ചവനാണവന്‍
സ്വാതന്ത്ര്യം അവന്‍ ജന്മാവകാശം
ജനത ജനനിയില്‍ പെറ്റുപെരുകി
സ്വാര്‍ത്ഥത അവനില്‍ മുളച്ചുപൊങ്ങി
അവകാശങ്ങള്‍ നേടിയെടുക്കാന്‍
അനവരതം പോരാടിയവന്‍
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍
അതായിയവന്റെ മുദ്രാവാക്യം
ഏകാധിപത്യം പാരില്‍ പരന്നു
പൊരുതി പൊരുതി സ്വതന്ത്രനായി അവന്‍
നല്ലൊരു ഭരണം സ്വപ്നം കണ്ടു
ജനാധിപത്യം നടപ്പില്‍ വന്നു
അധികാരത്തില്‍ എത്താന്‍ വേണ്ടി
വീണ്ടും സ്വാര്‍ത്ഥത നേടാന്‍ വേണ്ടി
സ്വാതന്ത്ര്യത്തെ ബലിയാടാക്കി
സ്വന്തംകാര്യം നേടിനടന്നു
നന്മകളൊക്കെ കുടിച്ചുമുടിച്ചു
തിന്മകളൊക്കെ നട്ടുവളര്‍ത്തി
വീടും നാടും പടക്കളമാക്കി
ശാന്തിയും സമാധാനവും നാടുകടത്തി
സ്വാതന്ത്ര്യത്തിന്‍ ദുഷിച്ച വശങ്ങള്‍
ഭരണതലവനില്‍ തലപൊക്കിയാടി
നല്ലൊരു നാട് നല്ലൊരു ജനത
സ്വപ്നം മാത്രം കാണാനാക്കി.
................................................
മനസ്സ്
മനസ്സിനെപ്പറ്റി പഠിക്കാനും മനസ്സുവേണം
മനസ്സിലാവാതെ മനസ്സിലായി എന്ന് പറയുന്നതും മനസ്സുതന്നെ
മനസ്സിന്നുറവിടം ദൈവത്തിലാണുതാനും
കാണാത്ത മനസ്സ് കാണാത്ത ദൈവത്തെ സങ്കല്‍പ്പിക്കുന്നതും മനസ്സുതന്നെ
കാലം മുന്നോട്ടു കുതിക്കുംതോറും
മനസ്സിന്റെ ഉപയോഗം കുറഞ്ഞു പോകും
യന്ത്രത്തിനടിമപ്പെട്ട് സ്വയം ചിന്ത
പണയം വെച്ചുകഴിയുന്നവരാണധികപേരും
കാല്‍കുലേറ്ററില്ലാതെ കണക്കുകൂട്ടാന്‍ കഴിയാത്ത കടക്കാരാണ് അധികവും
ബോധമനസ്സിന്നപ്പുറത്തു ഉപബോധ മനസ്സില്‍
പതിയും രൂപങ്ങളെ രൂപപ്പെടുത്താനറിയില്ല മിയ്ക്കപേര്‍ക്കും
കണ്ടെത്തലുകളെല്ലാം കാണാത്ത മനസ്സില്‍
ആണ്ടുകിടക്കുന്നതാണുതാനും
ബുദ്ധിയും വിവേകവും
നഷ്ട്ടപെട്ടൊരു പരുവത്തിലാണ് മര്‍ത്യരെല്ലാം
കിട്ടിയതുംകൊണ്ടോടി
കെണിയില്‍ പെടുന്നവരാണധികപേരും
.....................................................
കാലം
ആരും ആര്‍ക്കും വീണ്ടാത്തൊരു കാലം
കാലം കൊഞ്ഞണം കാണിക്കും കാലം
കാലത്തിന്‍ കോലങ്ങള്‍ കലിതുള്ളും കാലം
നന്മയെ തിന്മകൊണ്ട് മറിച്ചിടും കാലം
താന്തോന്നി നടന്നു മദിച്ചിടും കാലം
മനമത് മലീമസമാക്കിടും കാലം
മനുഷ്യനില്‍ മാനുഷികമൊന്നുമില്ലാത്തൊരു കാലം
മനുഷ്യനെ വൃഥാവില്‍ മൃത്തുവിനിരയാക്കും കാലം
വല്ലാത്തൊരു കാലം !
വല്ലായ്മയുടെ കാലം
വേണ്ടാത്ത വെറുപ്പിക്കല്‍ ആഹ്ലാദമാക്കിടും കാലം
അനുദിനം അനാശാസ്യ വൃത്തികള്‍ നടമാടിടും കാലം
നിരപരാധികള്‍ നിരവധി ശിക്ഷിച്ചിടും കാലം
അറിയാത്തതല്ലതൊന്നും അറിയുമതൊക്കെയും
നാഥനിലര്‍പ്പിച്ചു നാവടക്കുന്നവര്‍ നമ്മള്‍
കാലം കഴിഞ്ഞവര്‍ ഭാഗ്യവന്മാരവര്‍
ഗതികേടിന്‍ കാലം കാണാതെ പോയവര്‍
അരുതാത്തതൊക്കെ
അറിയുമെന്നിരിക്കിലും
അറിയാത്ത ഭാവം നടിക്കുന്നതും ചിലര്‍
കാണാത്ത ദൈവം
കാണുന്നുണ്ടെന്നിരിക്കെ
കണ്ണുകളടച്ച്
ഇരുട്ടാക്കുന്നവരും ചിലര്‍
ഹാ !ആമോദ ചിന്തയില്‍ മദിച്ചിടും മനം
മാനസ്സാന്തരത്തിനിടയാക്കട്ടെ ഭവാന്‍ !
...............................................................
ഭയം
ഭയമെന്ന വികാരം ജനനത്തോടൊപ്പം ജനിക്കുന്നതോണ്ടാണോ
കരഞ്ഞുകൊണ്ടുണരുന്നത് നാം!
ഉണര്‍ന്ന മനുജന് ഇടക്കിടക്കുറങ്ങി പൂര്‍ണമായി മരണത്തിന്‍ ഉറക്കില്‍ ചേര്‍ന്നിടും
നിര്‍ഭയ മനസ്സിന് ഉടമയാവാന്‍ അവനു ദൈവത്തില്‍ അര്‍പിത മനസ്സുവേണം
ദൈവം തന്‍ തുണ തന്നിലുണ്ടെന്ന ബോധം
ദൈവം അവനെ നിര്‍ഭയന്‍ ആക്കും
ശാന്തിയും സമാധാനവും ജീവിത നേട്ടമായി കാണാന്‍ അവനൊരു നല്ല മനസ്സ് വേണം.
ഭയമെന്നൊന്നിന് അര്‍ത്ഥമില്ലെനിരിക്കെ ഭയം അവനെ മരണത്തോട് അടുപ്പിക്കും
മരണത്തിന്‍ യാത്ര ശാന്തിയിലാക്കാന്‍ ദൈവത്തിന്‍ ശാസന കേട്ടേ തീരൂ
വന്നതവന്‍ ദൈവത്തിന്‍ നിന്നെങ്കില്‍ പിന്നെ പോവുന്നതും അവന്‍ അവനിലേക്കുതന്നെ
സുഖത്തിന്‍ സുഖമായോരിരുപ്പിടം സ്വര്‍ഗ്ഗത്തിലെങ്കില്‍ അതവിടെയാണവിടെയാണ് സത്യം
ഭയം എന്ന മിഥ്യ പിശാചിന്‍ നിര്‍മിതം, മരണത്തില്‍ കവിഞ്ഞൊന്നും ഭയക്കാനില്ലെന്നിരിക്കെ നിര്‍ഭയ ജീവിതമതാണ് സാഖ്യജീവതമെന്നോര്‍ക്കുക നാം എന്നും.
...............................................
കാല്‍പന്താവേശം
കാലങ്ങള്‍ കടന്നാലും
കാല്‍പന്തിലാവേശം
ലോകരില്‍ എന്നെന്നും നിന്നുപോരും
കളികളില്‍ രാജാവ് കാല്‍പന്തുകളിതന്നെ
കളികാണുന്നേരം കാണികളിലാവേശം
കരകാണാകടല്‍പോലെ നീണ്ടുപോകും
മലയാളകരയില്‍ മലപ്പുറത്തിന്റാവേശം
മാനവരെല്ലാരും മാനിച്ചിടും
ആരവം കൊള്ളുന്ന
അരീക്കോടന്‍ മണ്ണിനെ
ആരാലും അനുദിനം ഓര്‍ത്തുപോകും !
പെലയു, മറഡോണയും മുതല്‍പേരങ്ങോട്ട്
കേരള നാട്ടില്‍ കേളികേട്ടു
ബ്രസീല്‍, ഇറ്റലി, ജര്‍മനി കളിക്കാര്‍
കേരളത്തിനെന്നെന്നും കുളിര്‍മയേകും
ഉയരട്ടെ ഉയരങ്ങളില്‍
കേരളമക്കളിവര്‍
മാനവര്‍ക്കെന്നെന്നും ആവേശമായി.
.................................................
ജീവിത നൗക
ജനിച്ചു പോയി നാമീ ധരണിയില്‍
ജീവിച്ചു പോകുന്നീ ദുരിത ഭാരവുമായി
ചെറിയൊരു ജീവിതമാമിതില്‍
ചിന്നി ചിതറിയ അനുഭവങ്ങളുമായി
പരസ്പരം കലഹിച്ചു കാലങ്ങള്‍ തള്ളിവിടും
സത്യത്തെ അസത്യം കൊണ്ട് വൃഥാവില്‍ ഹരിച്ചിടും
വെറുപ്പിന്‍ തിരമാലകള്‍ സുനാമികള്‍ തീര്‍ത്തിടും
സ്‌നേഹതീരത്തണയാന്‍ കഴിയാതെ
ആഴിയില്‍ ആണ്ടൊരു കപ്പല്‍ കണക്കെ
ദൈവത്തിന്‍അറിയാത്ത ജാതിയും മതവും
ദൈവത്തില്‍ ചാര്‍ത്തിടാന്‍ വെമ്പുന്നവരാണിവര്‍
സ്വാര്‍ത്ഥ ലാഭത്തിന്‍
സുഖത്തെ കണ്ടെത്തി
മൂഢ സ്വര്‍ഗത്തില്‍ വാഴുന്നവരാണിവര്‍
അറിയുന്നില്ലവര്‍ അറിയാതെ ജീവിതം
കോവിഡിന്‍ മുന്നില്‍ തകര്‍ന്നിടും നേരം
അഹന്തതന്‍ മാനസിക തേരോട്ടം നിലച്ചിടും
അനന്തമാം വിഹായസ്സില്‍
അലയുമീ ആത്മാവിനെ
ശാന്തിതീരത്തടുപ്പിക്കാന്‍
കഴിയാതെ ഉഴലുമീ ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."