HOME
DETAILS
MAL
യാത്രക്കാര്‍ക്ക് ഭീഷണിയായി കളനാട് ചട്ടഞ്ചാല്‍ പാത
backup
August 24 2016 | 19:08 PM
ഉദുമ: ദേശീയപാതയേയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന കളനാട് ചട്ടഞ്ചാല്‍ പാതയില്‍ കൂളിക്കുന്ന് മുതല്‍ ചട്ടഞ്ചാല്‍വരെയുള്ള പാത പൊട്ടിപ്പൊളിഞ്ഞ് ചളിക്കുളമായതോടെ ഈ പാതയിലെ യാത്ര ദുരിത പൂര്‍ണമായി.കുഴികള്‍ നിറഞ്ഞ ഈ പാതയില്‍ അപകട സാധ്യത വര്‍ധിച്ചിട്ടുണ്ട്. മഴക്കാലമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതോടെ നിരവധി വാഹനങ്ങള്‍ക്ക് കുഴിയില്‍ വീണു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇത് ഗതാഗത യോഗ്യമാക്കണമെന്നും അല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പാത അടച്ചിടുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."