HOME
DETAILS

സീറ്റ് ബെൽറ്റ്: സുരക്ഷാ മുൻകരുതലുകൾ അവഗണിക്കരുത്

  
backup
September 07 2022 | 19:09 PM

seat-belt


അതീവ സുരക്ഷാസംവിധാനമുള്ള കാറിൽ യാത്ര ചെയ്യവേ, വ്യവസായ ലോകത്തെ പ്രമുഖനും ടാറ്റാ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി മരിച്ചതിന്റെ ഞെട്ടലിൽനിന്ന് വ്യവസായലോകം ഇപ്പോഴും മുക്തമായിട്ടില്ല. ഇതിനാലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. ടാറ്റാ ഗ്രൂപ്പുമായുള്ള പിണക്കത്തിനൊടുവിൽ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതോടെയാണ് സൈറസ് മിസ്ത്രി പൊതുശ്രദ്ധയിൽ വരുന്നത്. അമ്പത്തിനാലാം വയസിലെ അപകട മരണം വീണ്ടും മിസ്ത്രിയെ സമൂഹ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്. ടാറ്റാ കുടുംബത്തിൽ നിന്നല്ലാതെ പുറത്തു നിന്നൊരാൾ കമ്പനിയുടെ തലപ്പത്ത് വന്നവരിൽ രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. 2016ൽ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മിസ്ത്രിയുടെ മരണവും മിസ്റ്ററിയായി.


അമിതവേഗതയും ഓവർടേക്കിലെ പിഴവുമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളും പൊലിസും ഒരേസമയം നൽകുന്ന മൊഴി. മിസ്ത്രിയും അടുത്ത കുടുംബ സുഹൃത്തുക്കളും സഞ്ചരിച്ച കാർ സൂര്യനദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിൽ മറ്റൊരു വാഹനത്തെ അതിവേഗതയിൽ മറികടക്കവേ ഇടിക്കുകയായിരുന്നു. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സൈറസ് മിസ്ത്രിയും കൂടെ സഞ്ചരിച്ചിരുന്ന ജഹാംഗീർ ദിൻഷാ പണ്ഡോളയുമാണ് അപകടത്തിൽ മരിച്ചത്. കാർ ഓടിച്ചിരുന്ന മിസ്ത്രിയുടെ ഭാര്യ ഡോ. അനാഹിതയും മിസ്ത്രിയുടെ സഹോദരൻ ഡാരിയസ് പണ്ഡോളയും പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. യാത്രികരിൽ സൈറസ് മിസ്ത്രിയും ജഹാംഗീർ ദിൻഷാ പണ്ഡോളയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതവരുടെ ജീവൻ നഷ്ടമാകാൻ കാരണമായിത്തീർന്നു.


പിൻസീറ്റിലിരുന്ന ഇരുവരും അപകടത്തിന്റെ ആഘാതത്തിൽ മുൻസീറ്റുകളിലേക്ക് അതിശക്തമായി ചെന്നിടിച്ചതിന്റെ ഫലമായാണ് ഇരുവരും തൽക്ഷണം ജീവനറ്റു പോയത്. മുന്നിലെ യാത്രികർക്ക് സീറ്റ് ബെൽറ്റാണ് രക്ഷ നൽകിയതെങ്കിൽ അത് ഉപേക്ഷിക്കുകയായിരുന്നു സൈറസ് മിസ്ത്രിയും ജഹാംഗീർ ദിൻഷാ പാണ്ഡോളയും. അപകട സമയത്ത് സ്വയം പ്രവർത്തിക്കുന്നതാണ് എയർബാഗ്. സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രമേ എയർബാഗ് പ്രവർത്തിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെങ്കിൽ എയർബാഗ് കൊണ്ട് യാതൊരു ഫലവുമുണ്ടാവില്ലെന്നർഥം. കാർ യാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കുകയെന്നത് എത്രമേൽ പ്രാധാന്യമർഹിക്കുന്നതാണെന്ന പാഠമാണ് മിസ്ത്രിയുടെയും സഹയാത്രികന്റെയും മരണത്തിൽനിന്ന് മനസിലാക്കേണ്ടത്. പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതില്ലെന്ന പൊതുധാരണയെ തിരുത്തുന്നതും കൂടിയാണ് സൈറസ് മിസ്ത്രിയുടെ മരണം. ആഡംബര കാറിന്റെ സുരക്ഷയിലുള്ള അമിത വിശ്വാസമായിരിക്കാം മിസ്ത്രിയെ സുരക്ഷാ ബെൽറ്റ് ധരിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടാവുക.


ടൈറ്റാനിക് എന്ന ആഡംബര കപ്പൽ യാത്രക്കൊരുങ്ങുമ്പോൾ നിർമാതാക്കൾ അവകാശപ്പെട്ടിരുന്നത് ഒരിക്കലും അപകടത്തിൽപ്പെടാത്ത കപ്പൽ എന്നായിരുന്നു. കന്നിയാത്രയിൽ തന്നെ കപ്പൽ സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ചു തകരുകയുണ്ടായി. സൈറസ് മിസ്ത്രിയും സഹയാത്രികരും സഞ്ചരിച്ച ആഡംബര കാറിന്റെ വേഗത 9 മിനിറ്റിൽ 20 കിലോമീറ്ററായിരുന്നു. കാറിന്റെ സുരക്ഷയിലുള്ള അമിതവിശ്വാസം അതിവേഗതയിൽ കാറോടിക്കുവാനുള്ള പ്രേരണയുമായിട്ടുണ്ടാകാം. അമിതവേഗതയും സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുമാണ് ലോകപ്രസിദ്ധിയാർജിച്ച വ്യവസായിയുടെ അന്ത്യത്തിന് ഇടയാക്കിയത്. സാധാരണക്കാരായ കാർ യാത്രികർക്ക് വലിയൊരു സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്.
കാർ യാത്രകളിൽ പലരും സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ ഉദാസീനരാണ്. മുമ്പിലെ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചാൽ മതി എന്നൊരു ധാരണ പൊതുവെയുണ്ട്. തെറ്റാണ് ആ ധാരണയെന്ന് പിൻസീറ്റിൽ സഞ്ചരിച്ച സൈറസ് മിസ്ത്രിയുടെ മരണം സാക്ഷ്യപ്പെടുത്തുന്നു. കാറുകളിൽ എയർബാഗ് പോലുള്ള സുരക്ഷാ സംവിധാനങ്ങളുള്ളത് കൊണ്ടുമാത്രം അപകടങ്ങളിൽനിന്ന് രക്ഷപ്പെടണമെന്നില്ല. സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെങ്കിൽ അപകട സമയത്ത് എയർബാഗ് പ്രവർത്തിക്കുകയില്ലെന്ന സാമാന്യബോധം യാത്രികർക്കുണ്ടാകണം. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പുറമെ അമിതവേഗതക്കൊപ്പമുള്ള അശ്രദ്ധയും അപകടത്തിന് കാരണമായി.


ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന യുവാക്കളിൽ പലർക്കും ഇപ്പോഴു ഹെൽമറ്റ് ധരിക്കാൻ മടിയാണ്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കുട്ടികളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാകട്ടെ പലപ്പോഴും അശ്രദ്ധമായാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മയും കുട്ടികളും സഞ്ചരിച്ച സ്‌കൂട്ടറിനെ കെ.എസ്.ആർ.ടി.സി ബസ് മറികടക്കവേ സ്‌കൂട്ടർ മറിഞ്ഞു വീണ് അമ്മയ്ക്കും കുട്ടികൾക്കും പരുക്കേറ്റു. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് ആർ.ടി.ഒ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. അശ്രദ്ധയും അമിതവേഗതയും യാത്രയിൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിലെ അലംഭാവവുമാണ് റോഡപകടങ്ങളിലെ ഏറിയ പങ്കും.
റോഡുകളിലെ വലിയ കുഴികളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും അപകടങ്ങൾക്ക് വലിയതോതിൽ കാരണമാകുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും റോഡപകടങ്ങളിലെ മരണനിരക്ക് കൂടുകയല്ലാതെ കുറയുന്നില്ല. ദേശീയ ക്രൈം റെക്കാർഡ്‌സ് ബ്യൂറോ കഴിഞ്ഞ വർഷമുണ്ടായ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് റോഡപകടങ്ങളിൽ 1.55 ലക്ഷം പേർ മരിച്ചെന്ന ക്രൈം ബ്യൂറോയുടെ റിപ്പോർട്ട് ഭയാനകമാണ്. യാത്രയിലെ സുരക്ഷാ മാർഗങ്ങൾ അപ്പടി സ്വീകരിക്കുകയും റോഡ് നിയമങ്ങൾ പാലിക്കുന്നതിലൂടെയും അമിതവേഗത ഒഴിവാക്കുന്നതിലൂടെയും റോഡപകടങ്ങളിൽനിന്ന് ഒരുപരിധിവരെ യാത്രികർക്ക് സുരക്ഷിതരാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago