വിശ്വാസ സംരക്ഷണത്തിന് ജീവിതവിശുദ്ധി അനിവാര്യം: ജിഫ്രി തങ്ങള്‍
ചേളാരി: ഭൗതികമായ അഭിനിവേശങ്ങളില്ലാത്ത പണ്ഡിതന്മാരിലൂടെയും ആത്മാര്‍ഥമായ ദൈവികവിശ്വാസം കാത്തുസൂക്ഷിക്കുന്ന സാധാരണക്കാരിലൂടെയുമാണ് ഇസ്ലാമിക വിശ്വാസങ്ങള്‍ പരിരക്ഷിക്കപ്പെടുകയെന്നും അതിലേക്ക് നമ്മുടെ ജീവിതശൈലികള്‍ മാറ്റണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 62ാം വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
വ്യക്തിയുടെ സ്വഭാവദൂഷ്യം പോലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയിലേക്കും വിശ്വാസ സംഹിതയിലേക്കും ചേര്‍ത്ത് പ്രചരിപ്പിക്കുന്ന കാലമാണിത്. പ്രവാചക ജീവിതചര്യ അനുധാവനം ചെയ്യുന്ന ഒരു സമൂഹസൃഷ്ടിപ്പിനു വേണ്ടിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. അതു പ്രാവര്‍ത്തികമാക്കുന്നതില്‍ മദ്റസാധ്യാപകര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും സമൂഹത്തിന് മാതൃകയാവാന്‍ എല്ലാവര്ക്കും സാധിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന് ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ ഇബ്രാഹീം മുസ്ലിയാര് കോഴിക്കോട്, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, ഹുസൈന് തങ്ങള്‍ കാസര്‍കോട്, എം. ശാജഹാന്‍ അമാനി കൊല്ലം, വി.എം ഇല്യാസ് ഫൈസി തൃശൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ നടക്കാവ്, യു. ശാഫി ഹാജി ചെമ്മാട്, എ.എം ശരീഫ് ദാരിമി നീലഗിരി, എം.കെ അയ്യൂബ് ഹസനി ബംഗളൂരു, അശ്റഫ് ഫൈസി പനമരം വയനാട്, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് കോട്ടയം, അശ്റഫ് ബാഖവി തിരുവനന്തപുരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."