HOME
DETAILS
MAL
അനില്‍കാന്തിന്റെ കാലാവധിയില്‍ വ്യക്തതയില്ല
backup
June 30 2021 | 20:06 PM
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തത. സര്‍വിസ് കാലാവധി വ്യക്തമാക്കാതെയാണ് ഉത്തരവിറക്കിയത്. പൊലിസ് മേധാവിയാകുന്നയാള്‍ക്ക് രണ്ടുവര്‍ഷം കാലാവധി നല്‍കണമെന്നാണ് സുപ്രിംകോടതി വിധി. എന്നാല്‍ അനില്‍കാന്ത് അടുത്ത ജനുവരിയില്‍ വിരമിക്കും. അതിനു ശേഷം കാലാവധി നീട്ടിക്കൊടുക്കുമോ എന്നതിലാണ് അവ്യക്തത. ഇക്കാര്യം നിയമവശം പരിശോധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."