ഫാഷിസ്റ്റ് വിരുദ്ധതയില്‍ സന്ധി ചെയ്യാത്ത നേതാവാണ് രാഹുല്‍; അദ്ദേഹം തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തണം-വി.ഡി സതീശന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഫാഷിസ്റ്റ് വിരുദ്ധതയില്‍ സന്ധി ചെയ്യാത്ത നേതാവാണ് രാഹുല്‍. അദ്ദേഹം തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തണം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വ്യക്തിപരമായി നിര്‍ബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഇല്ലെങ്കില്‍ മാത്രമേ മറ്റൊരാളെ കുറിച്ച് ചിന്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തലത്തില്‍ വന്‍ തിരിച്ച് വരവ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര രണ്ടാം ദിവസത്തിലാണ്. രാവിലെ ഏഴു മണിയോടെ കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ ഗ്രൗണ്ടില്‍നിന്നാണ് യാത്ര തുടങ്ങിയത്.
വൈകീട്ട് നാഗര്‍കോവിലിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആയിരങ്ങളാണ് യാത്ര കടന്നുപോകുന്ന വഴിയില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."