പേവിഷബാധ പ്രതിരോധ വാക്സിന്റെ ഒരു ബാച്ച് പിന്‍വലിച്ചു
തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഒരു ബാച്ച് പിന്‍വലിച്ചു. KB 21002 എന്ന ബാച്ചാണ് പിന്‍വലിച്ചത്. വെയര്‍ ഹൗസുകള്‍ക്ക് ഇതുസംബന്ധിച്ച് കെ.എം.സി.സി.എല്‍ നിര്‍ദേശം നല്‍കി. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ടി സാമ്പിള്‍ കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനക്ക് അയക്കുന്ന സാഹചര്യത്തിലാണ് നടപടി.
പേവിഷ വാക്സിന്‍ ഫലപ്രദമല്ല എന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.
പേവിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് ആറുപേര്‍ മരിച്ചത് വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിമാറി. എന്നാല്‍ കേന്ദ്ര ലാബിന്റെ അനുമതിയോടുകൂടിയാണ് വിതരണം ചെയ്തതെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെയും ന്യായീകരണം. എന്നാല്‍ സെന്‍ട്രല്‍ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രേഖാമൂലം മനുഷ്യാവകാശ കമ്മിഷന് മറുപടി നല്‍കി. ഇതോടെ മന്ത്രി സഭയില്‍ പറഞ്ഞത് കള്ളമെന്ന് ഉറപ്പായി. ഏറ്റവും ഒടുവില്‍ കുത്തിവയ്പ്പ്‌പെടുത്ത പത്തനംതിട്ടക്കാരി 13 വയസുള്ള അഭിരാമിക്കും മരണം സംഭവിച്ചതോടെ സര്‍ക്കാരിന് നില്‍ക്കക്കള്ളി ഇല്ലാതായി .
വാക്സിനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആശങ്കയുള്ള പശ്ചാത്തലത്തില്‍ ഉന്നതതല ഉന്നതതല സമിതിയെ കൊണ്ട് വിശദ പരിശേധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് വാക്സിന്റെ ഒരു ബാച്ച് പിന്‍വലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."