ഓണ്‍ലൈന്‍ പഠനം: പട്ടികവര്‍ഗ കുട്ടികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്
തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗം കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്താനും റീചാര്‍ജ് സൗകര്യം ഏര്‍പ്പാടാക്കാനും സര്‍ക്കാര്‍ ഉത്തരവായി.
കുട്ടികള്‍ക്ക് എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉറപ്പാക്കണം. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ കെ.എസ്.ഇ.ബിയുടെ സഹായത്തോടെയോ അനര്‍ട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണം.
ഇതിനായി പട്ടികവര്‍ഗ ഉപപദ്ധതി വിഹിതമോ തനത് ഫണ്ടോ വിനിയോഗിക്കണം.
ടെലിവിഷന്‍, വൈദ്യുതി കണക്ഷന്‍, കേബിള്‍ കണക്ഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ പരിഹരിക്കാന്‍ സന്നദ്ധസേവകരെ തയാറാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് കൈറ്റ് വഴി ആവശ്യാനുസരണം ലാപ്‌ടോപ്പും ടാബ്‌ലറ്റുകളും ലഭ്യമാക്കുമെന്നും ഇതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി എം.വി ഗോവിന്ദന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."