യു.പിയിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം കള്ളം; പരാതി പിന്‍വലിച്ച് യുവതി
ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തില്‍ കള്ളക്കേസ് നല്‍കുകയായിരുന്നുവെന്ന് മജിസ്ട്രേറ്റിനോട് യുവതി
ലഖ്നൗ: യു.പിയില്‍ അയല്‍വാസിയായ യുവാവ് തന്നെ നിര്‍ബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തെന്ന പരാതിയില്‍ മുസ്ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ യുവതി പരാതി പിന്‍വലിച്ചു.
മജിസ്ട്രേറ്റ് മുന്‍പാകെ തന്നെയാരും മതംമാറ്റുകയോ വിവാഹം കഴിക്കുകയോ ചെയ്തില്ലെന്നും ഒരു ഹിന്ദുത്വസംഘടനയുടെ സമ്മര്‍ദംമൂലം കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കുകയായിരുന്നു. ഞായറാഴ്ചയാണ് മുസഫ്ഫര്‍നഗര്‍ സ്വദേശിയായ 24കാരി സിഖ് യുവതി പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തിയത്.
നേരത്തെ യു.പിയിലെ ബുലന്ദ്ഷെഹറില് അവിനാശ് എന്ന ബാലനെ നിര്‍ബന്ധിച്ച് മതംമാറ്റിയെന്ന അമ്മാവന്റെ പരാതിയും വ്യാജമാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഇസ്ലാമിക പ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ജഹാംഗീര്‍ ഖാസിമി എന്നിവരെ ഈ കേസുമായി പൊലിസ് ബന്ധിച്ചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."