'കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്വന്തമായി ബുള്‍ഡോസര്‍ വാങ്ങും, മദ്രസകളെ സ്‌കൂളാക്കും'- ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് പ്രസിഡന്റ്
ഡെറാഡൂണ്‍: വഖഫ് ഭൂമികളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്വന്തമായൊരു ബുള്‍ഡോസര്‍ വാങ്ങുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് പ്രസിഡന്റ്. ബി.ജെ.പി നേതാവ് കൂടിയായ മുഹമ്മദ് ഷദാബ് ഷംസിന്റേതാണ് പ്രസ്താവന. യുപി, മധ്യപ്രദേശ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി പ്രാദേശിക- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ ബുള്‍ഡോസര്‍ രാജ് നയം ഏറ്റുപിടിച്ചാണ് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് അധ്യക്ഷന്റെ പ്രഖ്യാപനം.
'വഖഫ് ഭൂമികളിലെ കയ്യേറ്റങ്ങളും അനധികൃത കൈവശപ്പെടുത്തലുകളും ഒഴിപ്പിക്കുന്നതിനാണ് ബോര്‍ഡിന്റെ പ്രഥമ പരിഗണന. അത് നടപ്പിലാക്കാനായി തങ്ങള്‍ സ്വന്തമായൊരു ബുള്‍ഡോസര്‍ വാങ്ങും'- അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷദാബ് പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി വിഷയം ചര്‍ച്ച ചെയ്തതായും ഉടനടി വഖഫ് ബോര്‍ഡ് സ്വന്തം ബുള്‍ഡോസര്‍ വാങ്ങുമെന്നും ബിജെപി നേതാവ് വിശദമാക്കി. ബുള്‍ഡോസര്‍ വാങ്ങാനുള്ള ശുപാര്‍ശ അടുത്ത ബോര്‍ഡ് മീറ്റില്‍ വയ്ക്കുമെന്നും ഷദാബ് കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് മദ്രസകളെ സ്‌കൂളുകളാക്കി മാറ്റുമെന്നും ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് പോലും പഠിക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനം ഒരുക്കുമെന്നും ഷദാബ് പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിച്ച ശേഷം അവ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി വിനിയോഗിക്കും. ബോര്‍ഡ് അതിന്റേതായ സ്‌കൂളുകളും കോളജുകളും നിര്‍മിക്കും. ഉത്തരാഖണ്ഡ് ബോര്‍ഡിന്റെ സിലബസ് അനുസരിച്ച് വഖഫ് ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍ക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉണ്ടെന്ന് ഉറപ്പാക്കും'.ഷദാബ് പറഞ്ഞു
സപ്തംബര്‍ ആദ്യമാണ് വഖഫ് ബോര്‍ഡിലെ 10 അംഗങ്ങളും ഷദാബിനെ പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടു മാസമായി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് അധ്യക്ഷനുണ്ടായിരുന്നില്ല. ബി.ജെ.പി വക്താവ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളാണ് ഷദാബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."