ഇനി ക്വാര്‍ട്ടര്‍ പോരാട്ടം
ബുഡാപെസ്റ്റ്: കഴിഞ്ഞ ദിവസം യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. കണക്കുകൂട്ടലുകള്‍ പലതും തെറ്റിച്ച് പ്രതീക്ഷിക്കാത്ത പലരുമാണ് അവസാന എട്ടില്‍ ഇടം നേടിയിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് ക്വാര്‍ട്ടര്‍ മത്സരത്തിന് തുടക്കമാകുന്നത്. കിരീടം നേടുമെന്നുറപ്പിച്ച പല ടീമുകള്‍ക്കും അപ്രതീക്ഷിതമായി അടിപതറിയപ്പോള്‍ ടൂര്‍ണമെന്റിനു മുന്‍പ് കരുത്തരായി വിലയിരുത്തപ്പെട്ട ടീമുകളില്‍ മൂന്നുപേര്‍ മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. പോര്‍ച്ചുഗല്‍, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നിവരെല്ലാം പുറത്തായവരില്‍ ഉള്‍പ്പെടുന്നു. ആദ്യത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച സ്വിറ്റ്‌സര്‍ലന്‍ഡും ക്രൊയേഷ്യക്കെതിരേ പൊരുതി ജയിച്ച സ്‌പെയിനുമാണ് ഏറ്റുമുട്ടുന്നത്. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ പതറിയെങ്കിലും പിന്നീട് ഉജ്ജ്വല ഫോമിലെത്തിയ സ്‌പെയിന്‍ കഴിഞ്ഞ ര@ണ്ടു മത്സരങ്ങളിലും അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസം സ്വിറ്റ്‌സര്‍ലന്‍ഡിനെ അപകടകാരികളാക്കുന്നു. അടുത്ത ക്വാര്‍ട്ടര്‍ ഫൈനല്‍ വമ്പന്‍മാരുടെ പോരാട്ടമാണ്. യൂറോ കപ്പില്‍ ആധികാരിക പ്രകടനം നടത്തി അവസാന എട്ടിലെത്തിയ ഇറ്റലിയും പോര്‍ച്ചുഗലിനെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്ത ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവര്‍ ഇറങ്ങിയില്ലെങ്കില്‍ ഇറ്റലിക്ക് മത്സരം എളുപ്പമാകാന്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാണ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊമ്പു കോര്‍ക്കുന്നത്. ആത്മവിശ്വാസത്തോടെ കളിച്ച് എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഡെന്മാര്‍ക്കും നെതര്‍ലാന്‍ഡ്‌സിനെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച ചെക്ക് റിപ്പബ്ലിക്കും മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏറ്റുമുട്ടും. ഏറെക്കുറെ തുല്യശക്തികളാണെങ്കിലും ഡെന്മാര്‍ക്കിന് മത്സരത്തില്‍ നേരിയ മുന്‍തൂക്കമു@ണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഡെന്മാര്‍ക്ക് അവസാന മത്സരത്തില്‍ 4 -1 ന് റഷ്യയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറിലും സമാന പ്രകടനം കാഴ്ചവെച്ച ഡെന്‍മാര്‍ക്ക് എതിരില്ലാത്ത നാലു ഗോളിന് വെയില്‍സിനെ തുരത്തി ആധികാരികമായിട്ടായിരുന്നു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വളരെക്കാലത്തിനു ശേഷം കിരീടം തേടിയിറങ്ങുന്ന ഇംഗ്ലണ്ട് ഉക്രൈനെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ലാത്ത അച്ചടക്കമുള്ള പ്രതിരോധ നിരയുമായി ഇംഗ്ല@ണ്ട് എത്തുമ്പോള്‍ അതിനെ മറികടക്കാന്‍ ഉക്രൈന് കഴിയുമോയെന്ന് ക@ണ്ടറിയേണ്ട@താണ്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇംഗ്ല@ണ്ട് സെമിയിലേക്ക് അനായാസം മുന്നേറാനാണ് സാധ്യത. എന്നാല്‍ മികച്ച ഫോമിലുള്ള ആന്ദ്രേ ഷേവ്‌ചെങ്കോയുടെ കുട്ടികള്‍ ഇംഗ്ലണ്ടിനെ എങ്ങനെയാണ് തുരത്തുക എന്ന് കാത്തിരുന്ന് കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."