തെരുവുനായ പ്രശ്നം; സുപ്രീം കോടതി ഇന്ന് ഹരജികള്‍ പരിഗണിക്കും.
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട സാബു സ്റ്റീഷന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
പേവിഷ വാക്സിന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും തെരുവു നായ വിഷയത്തില്‍ പഠനം നടത്താന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മീഷനില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്നുമാണ് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നായയുടെ കടിയേറ്റവര്‍ക്ക് പേവിഷ വാക്സിന് സ്വീകരിച്ച ശേഷവും ഗുരുതര പ്രശ്നങ്ങളുണ്ടായത് സാബു സ്റ്റീഫന്റെ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് നേരത്തെ കോടതിക്ക് മുന്നിലുണ്ടായിരുന്ന ഹര്‍ജി അടക്കം ഉടന്‍ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."