സര്‍ക്കാരിന്റെ നൂറാം ദിനം: യൂത്ത് ലീഗ് വഞ്ചനാദിനമായി ആചരിക്കും
കാസര്‍കോട്: വിലക്കയറ്റം കണ്ടില്ലെന്നുനടിച്ചും കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ചികിത്സാ ധനസഹായ വിതരണം അനുവദിക്കാതെയും സാധാരണക്കാരെയും പാവങ്ങളെയും പാടെ മറന്ന്, ഓണ്‍ലൈനില്‍ മദ്യം നല്‍കുന്ന തീരുമാനവുമായി മുന്‍പോട്ട് പോകുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്റ്റംബര്‍ ഒന്നിന് ജില്ലയില്‍ വഞ്ചനാദിനമായി ആചരിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനം.അന്നേ ദിവസം മുന്‍സിപ്പല്‍, പഞ്ചായത്തുകളില്‍ സായാഹ്ന ധര്‍ണ നടത്തും. വാഹനാപകടത്തില്‍ മരിച്ച മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ റൗഫ് തെക്കില്‍ ഫെറിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി. നിസാര കാരണം പറഞ്ഞ് ബെളിഞ്ച സ്വദേശി അബ്ദുല്‍ ഖാദറിനെ തടഞ്ഞുവച്ച് ഗള്‍ഫ് യാത്ര തടസപ്പെടുത്തിയ മംഗളൂരുവിലെ വിമാനത്താവള ഉദ്യോഗസ്ഥരുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള യോഗം ഉദ്ഘാടനം ചെയ്തു. ജിലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."