ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: നാലു പേര്‍ പിടിയില്‍
തിരുവനന്തപുരം: ഭാര്യമാരെ കടന്നാക്രമിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത ഏജീസ് ഓഫിസ് ജീവനക്കാരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. വഞ്ചിയൂര്‍ സ്വദേശി രാകേഷ്, കണ്ണമൂല സ്വദേശി പ്രവീണ്‍, പഴകുറ്റി സ്വദേശി അഭിജിത് നായര്‍, തേക്കുംമൂട് സ്വദേശി ഷിജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രാകേഷിനെയും അഭിജിത്തിനെയും കൊല്ലത്തു നിന്നും പ്രവീണിനെ നെടുമങ്ങാട് നിന്നും ഷിജുവിനെ മണ്‍വിള നിന്നുമാണ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയില്‍ പെട്ടയ്ക്കടുത്ത അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂട നടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ സ്ത്രീകളെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ പുരുഷന്‍മാര്‍ക്ക് നേരെ കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചു.
കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഇവരുടെ വിരലിനും കൈയ്ക്കുമാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."