HOME
DETAILS
MAL
കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കും: ആരോഗ്യമന്ത്രി
backup
July 01 2021 | 07:07 AM
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ മരണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. ഇപ്പോള്‍ കൂടുതല്‍ സുതാര്യമാണ്. ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
നിലവില്‍ തുടരുന്നത് ഐസിഎംആര്‍, ഡബ്ലിയുഎച്ച്ഒ മാനദണ്ഡങ്ങളാണ്. കേന്ദ്രം മാനദണ്ഡം പുതുക്കിയാല്‍ അത് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്. ആശുപത്രികളില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."