HOME
DETAILS
MAL
വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല; ഉദ്യോഗസ്ഥന് 25,000 രൂപ പിഴ
backup
September 09 2022 | 19:09 PM
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കാത്ത ഉദ്യോഗസ്ഥന് കാല്‍ലക്ഷം പിഴ. സംസ്ഥാന വിവരാവകാശ കമ്മിഷനാണ് കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി. രാഘവന് പിഴ ചുമത്തിയത്. പിഴത്തുകയായ 25,000 രൂപ അടയ്ക്കാന്‍ വിവരാവകാശ കമ്മിഷന് അംഗമായ ഡോ. വിവകാനന്ദനാണ് ഉത്തരവിട്ടത്. സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. ഇമ്മാനുവല്‍ തോമസ് നല്കിയ അപ്പീലിലാണ് നടപടി.
ഇമ്മാനുവല്‍ തോമസിന് കേരള സര്‍വകലാശാല ക്യാംപസില്‍ പ്രവേശിക്കുന്നത് വിലക്കി രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് പിന്നിലെ കാരണങ്ങള്‍ തേടിയാണ് ഇമ്മാനുവല്‍ വിവരാവകാശ നിയമപ്രകാരം 11 ചോദ്യം ചോദിച്ചത്. ഇതിന് മതിയായ മറുപടി നല്‍കാത്തതിനാണ് ശിക്ഷാ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."