HOME
DETAILS
MAL
സ്വര്‍ണക്കടത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ എതിര്‍ത്ത് ഇ.ഡി; തടുത്ത് സര്‍ക്കാര്‍
backup
July 01 2021 | 22:07 PM
ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ അധികാരമില്ലെന്ന് ഇ.ഡി കോടതിയില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍.
എന്നാല്‍ ഇ.ഡിയുടെ ഹരജി നിലനില്‍ക്കില്ലെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം ഭരണഘടയുടെ അനുഛേദം 131 ല്‍ വരുന്നതാണെന്നും സുപ്രിംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെതിരേ കേന്ദ്ര സര്‍ക്കാരിലെ ഒരു വകുപ്പ് മാത്രമായ ഇ.ഡി നല്‍കുന്ന ഹരജി നിലനില്‍ക്കില്ലെന്നും എ.ജി വാദിച്ചു. എന്നാല്‍ ഹരജിക്കാരനായ ഇ.ഡി ഉദ്യോഗസ്ഥന്‍ നിയമാനുസൃതം ചുമതലപ്പെടുത്തിയ അധികാരിയാണെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണെന്നും ഇ.ഡി അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇ.ഡിക്കെതിരേ അന്വേഷണം നടത്താന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. കമ്മിഷന്‍ ഒരു അന്വേഷണ ഏജന്‍സി അല്ല. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമ്പോള്‍, സമാന്തര അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും ഇ.ഡി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ നടന്ന ഗൂഢാലോചന അന്വേഷിക്കുന്നതിനാണ് കമ്മിഷന്‍ ഓഫ് എന്‍ക്വയറി പ്രകാരം ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.മോഹനന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിഷനെ വച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. മുഖ്യമന്ത്രിക്കെതിരേ തെളിവുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ വച്ചതെന്നും എ.ജി വ്യക്തമാക്കി. ഹരജി വിധി പറയാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."