കച്ചേരിക്കടവ് വീണ്ടും ഉണര്‍വിലേക്ക്
നീലേശ്വരം: കച്ചേരിക്കടവ് ആഴ്ചചന്ത ഓണത്തോടെ പുനരുജ്ജീവിക്കും. വര്‍ഷങ്ങളായി ചലനമില്ലാതിരുന്ന ആഴ്ചചന്തയെ നഗരസഭ പ്രത്യേക പദ്ധതികള്‍ തയാറാക്കിയാണു പുരജ്ജീവിപ്പിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ മെയ് മാസത്തില്‍ ജൈവോത്സവവും സംഘടിപ്പിച്ചിരുന്നു.
മുന്‍പ് നല്ലരീതിയില്‍ ആഴ്ചചന്ത നടന്നിരുന്ന കച്ചേരിക്കടവില്‍ തന്നെയാണു പുതുതായി ആരംഭിക്കുന്നതും. പഴയകാലത്ത് മലയോരങ്ങളില്നിന്നുള്പ്പെടെയുള്ള കര്‍ഷകര്‍ക്കു തങ്ങളുടെ കാര്‍ഷിക, കാര്‍ഷികേതര ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള വേദി കൂടിയായിരുന്നു ഇത്. വ്യാഴാഴ്ചകളിലായിരുന്ന ചന്തയുണ്ടായിരുന്നത്.
പഴയകാല ചന്തയില്‍ വിപണനം നടത്തിയവരേയും ഉള്‍പ്പെടുത്തിയാണു പുതിയ ചന്ത ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഒന്പതിനു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍ ആഴ്ചചന്ത ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സി.ഡി.എസിനായിരിക്കും ആഴ്ചചന്തയുടെ ചുമതല. ഓണത്തോടനുബന്ധിച്ചു കുടുംബശ്രീയുടെ ചന്തയും ഇവിടെ ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."