HOME
DETAILS
MAL
ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത: പൊലിസ് അന്വേഷണത്തിലും മെല്ലെപ്പോക്കെന്ന് ആക്ഷേപം
backup
July 01 2021 | 22:07 PM
തിരുവനന്തപുരം: വനിതാ കമ്മിഷന് അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് സംബന്ധിച്ച പരാതിയില്‍ പൊലിസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപം. സമൂഹമാധ്യമത്തിലടക്കം വ്യാപക ആക്ഷേപമാണ് ഉയരുന്നത്.
ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നല്കിയ പരാതിയില്‍ പുതിയ പൊലിസ് മേധാവി അനില്‍ കാന്ത് തീരുമാനമെടുക്കുമെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതിനിടെ തനിക്ക് ഇന്റര്‍നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നത് പാര്‍ട്ടിയെയും വനിതാ കമ്മിഷന് അംഗത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സാമൂഹ്യനീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശി ദേവരാജനു നല്കിയ മറുപടിയില്‍ യൂനിവേഴ്സിറ്റി ഓഫ് വിയറ്റ്നാം എന്ന സര്‍വകലാശാലയില്‍നിന്നാണ് ഷാഹിദയ്ക്ക് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്. 2018 ജൂലൈ 30നുള്ള ഫേസ്ബുക്ക് കുറിപ്പനുസരിച്ചാണെങ്കില്‍ സാമൂഹ്യപ്രതിബദ്ധതയും സ്ത്രീശാക്തീകരണവും എന്ന വിഷയത്തില്‍ തനിക്ക് പി.എച്ച്.ഡി ലഭിച്ചെന്നാണ് ഷാഹിദയുടെ അവകാശവാദം. ഇവിടെയും ഏത് സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്.ഡിയെന്ന് പറഞ്ഞിട്ടില്ല. ഇതേ പി.എച്ച്.ഡിയാണ് വിവാദമുയര്‍ന്നപ്പോള്‍ ഡി ലിറ്റാണെന്ന് ഷാഹിദ തിരുത്തിപ്പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."