തൃക്കരിപ്പൂര്‍ സബ് ട്രഷറി യാഥാര്‍ഥ്യമാക്കണം: എസ്.ഇ.യു
തൃക്കരിപ്പൂര്‍: യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് പ്രഖ്യാപിക്കുകയും നടപ്പിലാക്കാതെ പോവുകയും ചെയ്ത തൃക്കരിപ്പൂര്‍ സബ് ട്രഷറി യാഥാര്‍ഥ്യമാക്കണമെന്ന് സ്റ്റേറ്റ് എംപ്ളോയിസ് യൂനിയന്‍ (എസ്.ഇ.യു) ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, പഞ്ചായത്ത് വകുപ്പില്‍ തടഞ്ഞുവച്ച പൊതുസ്ഥലമാറ്റം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് പി. സിയാദ് അധ്യക്ഷനായി. ബാഫഖി തങ്ങള്‍ സൗധത്തില്നടന്ന സമ്മേളനം മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ ബാവ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. എം.ടി.പി കരീം മുഖ്യപ്രഭാഷണം നടത്തി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, എസ്.ഇ.യു സംസ്ഥാന സെക്രട്ടേറിയറ്റംഗം നാസര്‍ നങ്ങാരത്ത്, ജില്ലാ പ്രസിഡന്റ് ഒ.എം ഷഫീഖ്, സെക്രട്ടറി ടി.കെ അന്‍വര്‍, എസ്.ഇ.യു ജില്ലാ വനിതാ വിഭാഗം കണ്‍വീനര്‍ ബി.വി സഹീദ, ടി.സലീം, കമാലുദ്ദീന്, മുഹമ്മദ് ഷാക്കിര്‍ സംസാരിച്ചു.
താലൂക്ക് കമ്മിറ്റി ഭാരവാഹികളായി എ.എ മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ്), പി. സിയാദ്, വി.പി.പി റഫീക്ക്, കമാലുദ്ദീന് (വൈസ് പ്ര.), സൈഫുദ്ദീന് മാടക്കാല്‍ (ജന.സെക്രട്ടറി), സമീര്‍ തൃക്കരിപ്പൂര്‍, ഷഫീഖ്, ഏ.ജി നൂറുല്‍ അമീന് (സെക്ര), ഷാക്കിര്‍ നങ്ങാരത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."