HOME
DETAILS

സമാന്തര പഠനമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: എസ്.കെ.എസ്.എസ്.എഫ്

  
backup
July 01 2021 | 22:07 PM

bkvhjvgbnjg
 
 
 
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സമാന്തര പഠന മേഖലയിലുണ്ടായ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
 ഈയിടെ ആരംഭിച്ച ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഇതുവരെ യു.ജി.സി അംഗീകരം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി നിയമസഭയില്‍ നടത്തിയ വിശദീകരണം നിരുത്തരവാദപരമാണ്.  മറ്റു സര്‍വകലാശാലകളില്‍ നിലവിലുണ്ടായിരുന്ന സമാന്തര പഠന സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. 
സംസ്ഥാനത്തെ റഗുലര്‍ കോളജുകളില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണുള്ളത്. പ്ലസ് ടു, ഡിഗ്രി പാസായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം ഇക്കാരണത്താല്‍ അവതാളത്തിലായിരിക്കുകയാണ്. സമാന്തര മേഖലയില്‍ പഠിക്കുന്നവര്‍ അസംഘടിതരായതിനാല്‍ അവരുടെ വിദ്യാഭ്യാസ കാര്യം സര്‍ക്കാര്‍ നിസാരവല്‍കരിക്കരുത്. 
ഇക്കാര്യത്തില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സലര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് സംഘടന നിവേദനം നല്‍കും. ഇതിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 
സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഓണ്‍ലൈന്‍ മീറ്റില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. 
ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, ബശീര്‍ ഫൈസി ദേശമംഗലം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ കുറ്റിക്കാട്ടൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, ബശീര്‍ അസ്അദി നമ്പ്രം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, അയ്യൂബ് മുട്ടില്‍, ശമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആശിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago