HOME
DETAILS

നഗരവാസികള്‍ക്ക് നൂറു തൊഴില്‍ ദിനങ്ങള്‍ പദ്ധതി പ്രഖ്യാപിച്ച് അശോക് ഗെഹ്‌ലോട്ട്

  
backup
September 10 2022 | 07:09 AM

national-rajasthan-cm-ashok-gehlot-launches-100-days-job-scheme

ജയ്പൂര്‍: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ദിരാ ഗാന്ധി അര്‍ബന്‍ എംബ്ലോയ്‌മെന്റ് സ്‌കീം പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പണപ്പെരുപ്പത്തിന്റെ കാലത്ത് ആര്‍ക്കുവേണമെങ്കിലും ഈ പദ്ധതി വഴി തൊഴില്‍ തേടാമെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഗെഹ്‌ലോട്ടിന്റെ നടപടി. അംബേദ്കര്‍ ഭവനില്‍ നടത്തിയ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ 10 വനിതാഗുണഭോക്താക്കള്‍ക്ക് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തു.

പദ്ധതി ചരിത്രപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ ഇതേ പദ്ധതികളെ കുറിച്ച് പഠിച്ചശേഷമാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് കീഴില്‍, പരിസ്ഥിതി സംരക്ഷണം, ജല സംരക്ഷണം, പൈതൃക സംരക്ഷണം, പൂന്തോട്ട പരിപാലനം, കൈയേറ്റം ഒഴിപ്പിക്കല്‍, അനധികൃത സൈന്‍ ബോര്‍ഡുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യല്‍, അണുനശീകരണം തുടങ്ങിയവ നടപ്പിലാക്കും.

18 മുതല്‍ 60 വയസിനിടയിലുള്ളവര്‍ക്കാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ളത്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡുകളില്‍ നിന്നും കുറഞ്ഞത് 50 പേര്‍ക്കെങ്കിലും ജോലി നല്‍കാന്‍ സാധിക്കും.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനാധാര്‍ കാര്‍ഡ് ആവശ്യമാണ്. ഇമിത്ര സെന്ററുകള്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. 800 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago