HOME
DETAILS

'ആദ്യം ടീസ്റ്റ സെതല്‍വാദിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ദേ സിദ്ദിഖ് കാപ്പനും' പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നുവെന്ന് ടി.ജി മോഹന്‍ദാസ്

  
backup
September 10 2022 | 08:09 AM

kerala-tg-mohan-das-tweet-on-siddique-kappan-bail-2022


മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും ജാമ്യം നല്‍കിയ സുപ്രിംകോടതി ഉത്തരവിനെ വിമര്‍ശിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. പുപുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നെന്നാണ് മോഹന്‍ദാസിന്റെ ട്വീറ്റ്. വിഷയത്തില്‍ വേറെയും ട്വീറ്റുകളുണ്ട് മോഹന്‍ ദാസിന്റേതായി. സിദ്ദീഖ് കാപ്പന്റെ കേസുമായി ബന്ധപ്പെട്ടതുള്‍പെടെയുള്ള ഫണ്ടിങ്ങിനെ കുറിച്ച ദീര്‍ഘമായ ഒരു പോസ്റ്റ് ഫേസ്ബുക്കിലുണ്ട് ആര്‍എസ്എസ് സൈദ്ധാന്തികന്റേതായി.

'ആദ്യം ടീസ്റ്റ സെതല്‍വാദിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു! പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നു' എന്നാണ് അദ്ദേഹത്തിന്റെ ആദ്യ കുറിപ്പ്.

ടീസ്റ്റയ്ക്ക് ജാമ്യം കൊടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മറ്റൊരു ട്വീറ്റ്.
' (ജസ്റ്റിസ് യുയു ലളിത്) ലളിതിന്റെ കണ്ണ് എവിടെ ഉടക്കും എന്ന് മഹേഷിന് നന്നായറിയാം. പക്ഷേ ഇന്ന് എന്തോ പാളിപ്പോയി.. പക്ഷേ ടീസ്റ്റയ്ക്ക് ജാമ്യം കൊടുത്തതില്‍ എനിക്ക് അത്ഭുതം തോന്നി! ഹൈക്കോടതിയുടെ മുമ്പില്‍ ഇരിക്കുന്ന ഒരു മാറ്ററില്‍ വേഗം തീരുമാനമെടുക്കൂ എന്ന് പറയാമെന്നല്ലാതെ അതില്‍ കയറി വിധി പറഞ്ഞത് ശരിയായില്ല.'

മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനി ഫോമിലല്ലാതെ പോയതാണ് കാപ്പന് ജാമ്യം കിട്ടാന്‍ കാരണമെന്നും നിരീക്ഷിക്കുന്നു ആര്‍.എസ്.എസ് സൈദ്ധാന്തികന്‍. 'അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താന്‍ ഞാനില്ല. ഇന്ന് മഹേഷ് ജത്മലാനി ഫോമില്‍ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു.' മോഹന്‍ ദാസ് ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനും ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറില്‍ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. എഴുനൂറിലേറെ ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്. ഇ.ഡി കേസില്‍ കൂടി ജാമ്യം കിട്ടിയാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാം. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് സുപ്രിംകോടതി ഉത്തരവില്‍ പറയുന്നത്.

ഹാത്രസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലിസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  25 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  25 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  25 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  25 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  25 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago