ഒരു വ്യാഴവട്ടക്കാലം 'ഭീകരജീവിതം'; ഒടുവില്‍ ബഷീര്‍ അഹമ്മദ് മോചിതനായി
ന്യൂഡല്‍ഹി: പാകിസ്താനി ഭീകരനായി ആരോപിച്ച് 12 വര്‍ഷം മുന്‍പ് അറസ്റ്റിലായ ബഷീര്‍ അഹമ്മദ് ബാബ ജയിലില്‍ നിന്നിറങ്ങി. ശ്രീനഗര്‍ സ്വദേശിയായ ഇദ്ദേഹത്തെ ഗുജറാത്ത് പൊലിസാണ് അറസ്റ്റ്‌ചെയ്തത്. ഭീകരബന്ധം, റിക്രൂട്ട്‌മെന്റ്, ആക്രമണപദ്ധതി ഉള്‍പ്പെടെയുള്ള പതിവ് കുറ്റങ്ങളും ചാര്‍ത്തി. യു.എ.പി.എ കൂടി ചുമത്തിയതോടെ ജാമ്യവും നിഷേധിക്കപ്പെട്ട് ഒരുവ്യാഴവട്ടകാലമാണ് വഡോധര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞത്. 'പെപ്‌സി ബോംബര്‍' എന്നായിരുന്നു അക്കാലത്ത് ബഷീര്‍ അഹമ്മദിനെ ഒരുവിഭാഗം മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 'പെപ്‌സി, കോള കാനുകളില്‍ ബോംബ് നിര്‍മിച്ച് ആക്രമണം നടത്തുന്നതില്‍ മിടുക്കന്‍' എന്നായിരുന്നു ആരോപണം. ഒടുവില്‍ സൂറത്തിലെ വിചാരണക്കോടതി എല്ലാ കേസുകളും കുറ്റവിമുക്തനാക്കുകയായിരുന്നു.നീണ്ടകാലം തടവറയില്‍ ഭീകരജീവിതം നയിച്ചെങ്കിലും രാജ്യത്തെ നിയമസംവിധാനത്തില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നായിരുന്നു ബഷീര്‍ അഹമ്മദിന്റെ പ്രതികരണം. '
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."