യു.പിയില്‍ ഓംപ്രകാശ് രാജ്ഭാറിന്റെ വിചിത്ര പ്രഖ്യാപനം; അഞ്ചുപേര്‍ക്ക് മുഖ്യമന്ത്രിക്കസേര!
ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി വിവിധ വാഗ്ദാനങ്ങളുമായി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവ് ഓംപ്രകാശ് രാജ്ഭാര്‍. സംസ്ഥാനത്തു ഭരണത്തിലെത്തിയാല്‍ അഞ്ചു വര്‍ഷത്തിലെ ഓരോ വര്‍ഷവും വിവിധ സമുദായങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരെ നിയമിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം.
അഞ്ചു വര്‍ഷങ്ങളിലായി മുസ്ലിം, രാജ്ഭാര്‍, ചൗഹാന്, കുശ്വാഹ, പട്ടേല്‍ സമുദായങ്ങളില്നിന്നായിരിക്കും വിവിധ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിമാരുണ്ടാകുക. ഭരണത്തില്‍ എല്ലാവര്ക്കും തുല്യപരിഗണന നല്‍കാനാണ് ഈ തീരുമാനമെന്നു പറഞ്ഞ അദ്ദേഹം, അഞ്ചു വര്‍ഷത്തിലായി സംസ്ഥാനത്ത് 20 ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്നും വ്യക്തമാക്കി.
തന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കല്പ് മോര്‍ച്ച മുന്നണി തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന ഓംപ്രകാശ് രാജ്ഭാര്‍, പിന്നീട് മുന്നണി വിടുകയായിരുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് രാജ്ഭാറിന്റെ മുന്നണിയില്‍ ചേര്‍ന്നാണ് യു.പിയില്‍ മത്സരിക്കാനിരിക്കുന്നത്. തന്റെ പാര്‍ട്ടി നൂറു സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സീറ്റ് വിഹിതത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രാജ്ഭാറിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."