കൊവിഡ് മരണം മന:പൂര്‍വം മറച്ചുവെച്ചിട്ടില്ല; പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മരണക്കണക്കില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കപ്പെടണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണക്ക് മനഃപൂര്‍വമായി മറച്ചുവയ്ക്കുന്നില്ലെന്നും നിലവിലുള്ള മാനദണ്ഡമാണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.
ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കൊവിഡ് മരണം നിശ്ചയിക്കുന്നത്. മാനദണ്ഡം മാറ്റുന്നത് തീരുമാനിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലമാണ്. മാനദണ്ഡം മാറ്റണോ എന്ന് പറയേണ്ടത് വിദഗ്ധര്‍ ആണ്. മന്ത്രിയെന്ന നിലയില്‍ മാനദണ്ഡം മാറ്റണമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ അതും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഇ മെയിലായി നല്കിയാലും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."