കൊവിഡ് പ്രതിരോധം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍.
ഇത് മൂന്നാം തവണയാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. കേരളത്തിനു പുറമേ ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കും സംഘത്തെ അയക്കും.
സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുക.
ആശുപത്രികളിലെ കിടക്കകള്‍, ആംബുലന്‍സ്, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ലഭ്യത, വാക്സിനേഷന് തുടങ്ങിയവ സംബന്ധിച്ചും സംഘം വിലയിരുത്തലുകള്‍ നടത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. രുചി ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. രോഗവ്യാപനം കുറയ്ക്കാന്‍ ഈ സംഘം സംസ്ഥാനത്തെ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."