വധു ഗിരിജ വരന്‍ രാകേഷ് വിവാഹ മുഹൂര്‍ത്തം 2022 സപ്തംബര്‍ 11, വിവാഹ വേദി അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രം..സ്‌നേഹ പൂര്‍വ്വം ക്ഷണിക്കുന്നു; കല്യാണക്കുറിയുമായി മുസ്‌ലിം ലീഗ്
വേങ്ങര: 'വധു ഗിരിജ വരന്‍ രാകേഷ് വിവാഹ മുഹൂര്‍ത്തം 2022 സപ്തംബര്‍ 11, വിവാഹ വേദി അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രം. താങ്കളേയും കുടുംബത്തേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു' കാണുന്നവര്‍ക്ക് ഇത് വെറുമൊരു കല്യാണക്കുറി. എന്നാല്‍ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ കല്യാണക്കുറിക്ക്. വേങ്ങര 12ാം വാര്‍ഡ് മുസ്‌ലിം ലീഗ്,യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളാണ് ഈ കല്യാണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. വിേേദ്വഷത്തിന്റെ കഥകള്‍ ഏറെ കേള്‍ക്കുന്നൊരു കാലത്ത്, അതും പലവിധ കുപ്രചാരണങ്ങള്‍ക്കും ഇരയായ മലപ്പുറത്തിന്റെ മണ്ണില്‍.
ഇവര്‍ തമ്മിലുള്ള വിവാഹം മംഗളമാക്കാനും ക്ഷേത്രപരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലില്‍ ഒരുക്കിയ സദ്യ കഴിക്കാനും എല്ലാവരും കുടുംബ സമേതം എത്തണമെന്നാണ് ലീഗ് കമ്മിറ്റി ക്ഷണിച്ചിരിക്കുന്നത്. രാവിലെ എട്ടരക്കും ഒമ്പതിനും മധ്യേയാണ് മുഹൂര്‍ത്തം. എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം.
താലികെട്ടിന് ശേഷം ക്ഷേത്ര പരിസരത്ത് നടക്കുന്ന ആശിര്‍വാദ ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ്, എ.പി ഉണ്ണികൃഷ്ണന്‍, ടി.പി.എം ബഷീര്‍, മറ്റ് ജന പ്രതിനിധികള്‍, വിവിധ മത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
വലിയോറ മനാട്ടിപറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാണ് ഗിരിജ. ഒരു നാട് മുഴുവന്‍ ഗിരിജയുടെ കല്യാണത്തിന് ഒരുങ്ങിയിരിക്കുകയാണ്. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മനാറിലാണ് താമസിക്കുന്നത്. വരന്‍ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതല്‍ മുഴുവന്‍ കാര്യങ്ങള്‍ക്കും നേത്യത്വം നല്‍കിയത് റോസ് മാനര്‍ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്.
നിരവധി മനുഷ്യ സ്‌നേഹികളുടെ പിന്തുണയോടെ ഗിരിജക്ക് ഉള്ള കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും സംഘടിപ്പിച്ചതിന് പുറമെ 600 പേര്‍ക്കുള്ള വിവാഹ സദ്യയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ 5 വര്‍ഷമായി റോസ് മനാറിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണ ചെലവ് മനാട്ടിപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് നടന്നു വരുന്നത്. കൂടാതെ ഒരുപാട് പേര്‍ ഇവിടെ പലവിധത്തിലുള്ള സഹായങ്ങളുമായി ഒഴുകിയെത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."