കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ....രാഹുലിനൊപ്പം നടന്ന് ഇന്ത്യ; ചിത്രങ്ങള്‍ കാണാം..
കന്യാകുമാരി: രാഹുലിന്റെ കൈപിടിച്ച് നടക്കുന്ന കുഞ്ഞുങ്ങള്‍. സ്‌നേഹാന്വേഷണവും കുശലവുമായി ഓടിയെത്തുന്ന വീട്ടമ്മമാര്‍. അനുഗ്രഹിച്ചാശീര്‍വദിക്കുന്ന വയോധികര്‍. ആശങ്കകളും പ്രശ്‌നങ്ങളും പങ്കുവെക്കുന്ന യുവാക്കള്‍...യുവതികള്‍...രാഹുലിന്റെ ഭാരത് യാത്രയില്‍ മനോഹരമായ കാഴ്ചകള്‍ ഏറെയാണ്.
സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള ആളുകളുമായി സംവദിച്ചാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുമ്പോട്ടു പോകുന്നത്. കര്‍ഷകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരേയും ചേര്‍ത്തു പിടിച്ചും പറയാനുള്ളതെല്ലാം കേട്ടുമാണ് രാഹുലിന്റെ യാത്ര.
തമിഴ്‌നാട്ടിലെ പര്യടനം കഴിഞ്ഞ രാഹുല്‍ ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിലെത്തി. കെപിസിസി, എഐസിസി ഭാരവാഹികളും എംപിമാരും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.
[caption id="attachment_1101105" align="aligncenter" width="360"]രാഹുലിനെ കാണാനെത്തിയവര്‍[/caption]
കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.
യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."