ഇന്‍സ്റ്റഗ്രാമില്‍നിന്ന് പണംവാരി ക്രിസ്റ്റ്യാനോ
സൂറിച്ച്: 2019ല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പണം വാരിയ സെലിബ്രിറ്റികളില്‍ മുന്‍പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ താരങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഇന്‍സ്റ്റയില്‍ നിന്ന് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ പണം സ്വന്തമാക്കിയ 19ാമത്തെ താരമാണ് വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് 2019ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒരു ഇന്‍സ്റ്റ ഗ്രാം പോസ്റ്റിന് 11 .9 കോടിയോളം രൂപയാണ് ലഭിക്കുന്നത്. 1.16 മില്യന്‍ ഡോളറാണ് മെസ്സിയുടെ ഓരോ പോസ്റ്റിനും ലഭിക്കുന്നത്. ഏകദേശം എട്ട് കോടിയോളം രൂപയാണ് മെസ്സിയുടെ ഓരോ പോസ്റ്റിനും ലഭിക്കുക. അമേരിക്കന്‍ മോഡലും മീഡിയ പേഴ്‌സനുമായ കെന്‍ഡല്‍ ജെന്നറിന് 1.05 മില്യന്‍ ഡോളറാണ് ഒരു പോസ്റ്റിന്റെ വരുമാനം. 1.07 മില്യണ്‍ ഡോളറാണ് ഡേവിഡ് ബെക്കാമിന് 2019ല്‍ ഒരു പോസ്റ്റിന് ലഭിച്ചത്. അമേരിക്കന്‍ നടിയും, ഗായികയുമായ സെലെന ഗോമസിന് എട്ട് മില്യന്‍ ഡോളറാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഈ വര്‍ഷം ലഭിച്ചത്.
ഈ വര്‍ഷം പ്രഭാവം മങ്ങി നിന്ന ബ്രസീല്‍ താരം നെയ്മര്‍ക്ക് 7.2 മില്യണ്‍ ഡോളറാണ് ഓരോ പോസ്റ്റിനും ഇന്‍സ്റ്റഗ്രാം നല്‍കിയത്. നെയ്മര്‍ക്ക് പിന്നിലുള്ളത് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചാണ്. നാല് മില്യണ്‍ ഡോളറാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള ഇബ്രയുടെ വരുമാനം. ലിസ്റ്റില്‍ 19ാം സ്ഥാനത്താണ് ഇന്ത്യയുടെ വിരാട് കോഹ്‌ലി. 2019ല്‍ അഞ്ചു കോടി രൂപയാണ് കോഹ്‌ലിയുടെ ഓരോ ഇന്‍സ്റ്റ ഗ്രാം പോസ്റ്റിനും ലഭിച്ചത്.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലായി ഏറ്റവും കൂടുതല്‍ ഫോളോവറുള്ള വ്യക്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 302 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇന്‍സ്റ്റ ഗ്രാമിലുള്ളത്. നെയ്മര്‍ക്ക് 153 മില്യണ്‍ ഫോളോവേഴ്‌സും, മെസിക്ക് 224 മില്യണ്‍ ഫോളോവേഴ്‌സുമുണ്ട്. 132 മില്യന്‍ ഫോളോവേഴ്‌സാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."