രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന ഐഷയുടെ ഹരജിയില്‍ സ്റ്റേ അനുവദിച്ചില്ല
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ കവരത്തി പൊലിസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല.
അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് നിരീക്ഷിച്ച കോടതി പൊലിസിന് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. കേസിലെ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
ബയോവെപ്പണ്‍ എന്നത് ഒരു വിമര്‍ശനം മാത്രമാണെന്നും ദുരുദ്ദേശത്തോടെയല്ല ഉപയോഗിച്ചതെന്നും ഹരജിക്കാരി കോടതിയില്‍ ബോധിപ്പിച്ചു. വിമര്‍ശനം നടത്താന്‍ നിയമം അനുവദിക്കുന്നുണ്ടെണ്ടന്നും ചൂടുപിടിച്ച ചര്‍ച്ചയ്ക്കിടെ പ്രയോഗിച്ചതാണെന്നും ഹരജിയില്‍ പറയുന്നു. പദപ്രയോഗംകൊണ്ട് ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടണ്ടായിട്ടില്ലെന്നും രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് അശോക് മേനോനാണ് ഹരജി പരിഗണിച്ചത്. സംരക്ഷണം ലഭിക്കാവുന്ന പരാമര്‍ശമല്ല ആയിഷയുടേതെന്നും ഹരജി തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നവയാണെന്നും അന്വേഷണം ആവശ്യമാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനായി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി വാദിച്ചു. അന്വേഷണം പാടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ഐഷയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ടണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."