HOME
DETAILS

കശ്മിര്‍ മണ്ഡല പുനര്‍നിര്‍ണയത്തിലെ ചതിക്കുഴി

  
backup
July 02 2021 | 21:07 PM

5645645684-2

 


കെ.എ സലിം

കശ്മിരില്‍ നേരെയുള്ളത് പോപ്ലാര്‍ മരങ്ങള്‍ മാത്രമാണ്, ബാക്കിയെല്ലാം വളഞ്ഞവഴിയിലാണ് നടക്കുന്നതെന്ന് പറഞ്ഞത് വാജ്‌പേയി മന്ത്രിസഭയുടെ ദേശസുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയാണ്. 370ാം വകുപ്പ് എടുത്തുകളഞ്ഞ് ഏകദേശം രണ്ടുവര്‍ഷമായശേഷം കേന്ദ്രസര്‍ക്കാര്‍ ആദ്യമായി വിളിച്ചുചേര്‍ത്ത കശ്മിരിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം സംഘ്പരിവാറിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ മറ്റൊരു വളഞ്ഞ വഴിയാണ്. 370ാം വകുപ്പ് എടുത്തുകളയുകയും 35 എ ഇല്ലാതാക്കുകയും ചെയ്തതോടെ കശ്മിരില്‍ സംഘ്പരിവാറിന്റെ ആദ്യലക്ഷ്യം പൂര്‍ത്തിയായി. സുപ്രധാനമായ ഭൂനിയമങ്ങളില്‍ മാറ്റംവരുത്തി ഒരേസമയം ജനസംഖ്യാ അട്ടിമറിക്കായുള്ള കുടിയേറ്റത്തിനും അതോടൊപ്പം കശ്മിരിലെ ധാതു സമ്പത്തുള്ള മണ്ണ് കുത്തകകള്‍ക്കും കൈയേറാന്‍ കഴിയുന്ന ഭേദഗതി കൊണ്ടുവന്നു.


കശ്മിരികളുടെ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്ന 1970ലെ ജമ്മു കശ്മിര്‍ ഡവലപ്‌മെന്റ് ആക്ട്, 1996ലെ ജമ്മു കശ്മിര്‍ ലാന്‍ഡ് റവന്യു ആക്ട്, 1976ലെ അഗ്രേറിയന്‍ റിഫോംസ് ആക്ട്, 1960ലെ ജമ്മു കശ്മിര്‍ ലാന്റ് ഗ്രാന്റ് ആക്ട് എന്നീ നാലു സുപ്രധാന നിയമങ്ങള്‍ അടക്കം 14 നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും മറ്റു 12 നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു. ഇനി വേണ്ടത് സമ്പൂര്‍ണ ഭരണാധികാരമാണ്. അതിന് എത്രയും പെട്ടെന്ന് മണ്ഡലപുനര്‍നിര്‍ണയം സാധ്യമാക്കണം. ഈയൊരു ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ സംസ്ഥാനപദവിയെന്ന ഇരയിട്ട് കേന്ദ്രസര്‍ക്കാര്‍ കശ്മിരി നേതാക്കളെ ഡല്‍ഹിലെത്തിച്ചത്. സംസ്ഥാനപദവിയെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ പുതുതായൊന്നുമില്ലെന്നതാണ് വസ്തുത. 370ാം വകുപ്പ് പിന്‍വലിച്ച് 2019 ഓഗസ്റ്റ് അഞ്ചിന് അമിത്ഷാ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മിരില്‍ നിയമസഭയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതാണ്. ഇതേ വാഗ്ദാനം തന്നെയാണ് കഴിഞ്ഞ മാസം 24ലെ യോഗത്തിലും പ്രധാനമന്ത്രി മോദിയും അമിത്ഷായും ആവര്‍ത്തിച്ചത്. വിലപേശല്‍ശേഷി നഷ്ടപ്പെട്ട കശ്മിരി നേതൃത്വമാകട്ടെ കേന്ദ്രത്തിന് പൂര്‍ണമായും വഴങ്ങുന്ന നിലപാട് യോഗത്തില്‍ സ്വീകരിക്കുകയും ചെയ്തു.


മണ്ഡല പുനര്‍നിര്‍ണയത്തിനായി 2020 മാര്‍ച്ചില്‍ റിട്ട. ജസ്റ്റിസ് രഞ്ജന്‍ പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയിലെ അഞ്ചംഗങ്ങളില്‍ മൂന്നുപേര്‍ നാഷനല്‍ കോണ്‍ഫറന്‍സ് എം.പിമാരാണ്. സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും നാഷനല്‍ കോണ്‍ഫറന്‍സ് എം.പിമാര്‍ വിട്ടുനിന്നതോടെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. ജമ്മു കശ്മിരില്‍നിന്ന് ആകെയുള്ള ആറ് ലോക്‌സഭാംഗങ്ങളില്‍ മൂന്നു പേര്‍ ഫാറൂഖ് അബ്ദുല്ലയടക്കമുള്ള നാഷനല്‍ കോണ്‍ഫറന്‍സിന്റേതാണ്. മറ്റു രണ്ടംഗങ്ങള്‍ കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ്ങും ജമ്മുവില്‍ നിന്നുള്ള ബി.ജെ.പി എം.പി ജഗല്‍ കിഷോര്‍ ശര്‍മയും. ലഡാക്ക് എം.പി ജംയങ് സെറിന്‍ നംഗയാലാണ് ബി.ജെ.പിയുടെ മൂന്നാമന്‍. ബി.ജെ.പിക്കും നാഷനല്‍ കോണ്‍ഫറന്‍സിനുമല്ലാതെ ജമ്മു കശ്മിരില്‍ നിന്ന് മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ലോക്‌സഭാംഗങ്ങളില്ല.


സമിതിയംഗങ്ങളാണെങ്കിലും നാഷനല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല. എന്നാലും നാഷനല്‍ കോണ്‍ഫറന്‍സിന്റെ സഹകരണമില്ലാതെ മണ്ഡല പുനര്‍നിര്‍ണയത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നതാണ് ബി.ജെ.പി നേരിടുന്ന പ്രശ്‌നം. 1994-95ലാണ് അവസാനമായി ജമ്മു കശ്മിരില്‍ നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടത്തിയത്. ഇതുപ്രകാരം 111 സീറ്റുകളാണ് അവിഭജിത ജമ്മു കശ്മിരില്‍ ആകെയുള്ളത്. ഇതില്‍ 24 സീറ്റുകള്‍ പാക്കധീന കശ്മിരിലായതിനാല്‍ തെരഞ്ഞെടുപ്പ് നടക്കാറ് 87 സീറ്റുകളിലാണ്. 1994-95ലെ പുനര്‍നിര്‍ണയ പ്രകാരമാണ് സീറ്റുകളുടെ എണ്ണം 76ല്‍ നിന്ന് 87 ആയി ഉയര്‍ന്നത്. 32 സീറ്റുകളുണ്ടായിരുന്ന ജമ്മു മേഖലയില്‍ അഞ്ചു സീറ്റുകള്‍ കൂടി 37 ആയി. കശ്മിര്‍ മേഖലയില്‍ നാലു സീറ്റുകള്‍ കൂടി 42 ഉണ്ടായിരുന്നത് 46 ആയി. ലഡാക്കിലെ രണ്ടു സീറ്റുകള്‍ നാലായി. ലഡാക്ക് വിഭജിച്ച് പോയതോടെ ജമ്മു കശ്മിരിന് ഇപ്പോഴുള്ളത് 83 മണ്ഡലങ്ങള്‍. ഇത് 90 ആക്കി ഉയര്‍ത്തി പുനര്‍നിര്‍ണയം നടത്തുകയാണ് ലക്ഷ്യം.
ബി.ജെ.പിക്ക് ശക്തിയുള്ള ജമ്മു, സാംബ, ഉദ്ദംപൂര്‍, കത്‌വ ജില്ലകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടുംവിധം പുനര്‍നിര്‍ണയം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ ബി.ജെ.പിക്ക് ജയിക്കുന്ന സീറ്റുകളുടെ എണ്ണം കൂട്ടാനാവും. വരാനിരിക്കുന്ന ജമ്മു കശ്മിര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ നീക്കമാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ നടക്കാന്‍ പോകുന്നത്. ജമ്മുമേഖലയിലെ സീറ്റുകളുടെ എണ്ണം കൂട്ടിയാല്‍ കശ്മിര്‍ മേഖലക്ക് സംസ്ഥാനത്തുള്ള ആധിപത്യം ഇല്ലാതാക്കാന്‍ കഴിയും. അതോടെ നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി പോലുള്ള പ്രാദേശിക രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശക്തി കുറയും. മണ്ഡല പുനര്‍നിര്‍ണയ ചര്‍ച്ചകളില്‍ നാഷനല്‍ കോണ്‍ഫറന്‍സ് സഹകരിക്കുന്നതോടെ ജസ്റ്റിസ് രഞ്ജന്‍ പ്രകാശ് ദേശായി സമിതി റിപ്പോര്‍ട്ടിന് കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരാന്‍ കഴിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
ജനസംഖ്യാനിരക്ക് കൂടുതലുള്ള ജമ്മു മേഖലയെക്കാള്‍ ജനസംഖ്യ കുറഞ്ഞ കശ്മിര്‍ സംസ്ഥാനത്ത് ആധിപത്യം പുലര്‍ത്തുന്നുവെന്ന സംഘ്പരിവാറിന്റെ നുണയില്‍ നിന്നാണ് ജമ്മുവിന് ആധിപത്യമുണ്ടാകുംവിധം മണ്ഡല പുനര്‍നിര്‍ണയം വേണമെന്ന ആശയം വരുന്നത്. ജമ്മുവിനോടുള്ള വിവേചനം വലിയ നുണയാണ്. ജമ്മുവില്‍നിന്നുള്ള നിരവധി പേരാണ് വര്‍ഷങ്ങള്‍ കശ്മിരില്‍ മന്ത്രിമാരായും ഉന്നത പദവികളിലും ഇരുന്നതും ഇപ്പോഴും ഇരുന്നുകൊണ്ടിരിക്കുന്നതും. ജമ്മു സ്വദേശിയും അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ ഭാര്യാപിതാവുമായ ഗിര്‍ദാരി ദോഗ്ര 26 വര്‍ഷം കശ്മിര്‍ ധനകാര്യമന്ത്രിയായിരുന്നു. നിരവധി ചീഫ് സെക്രട്ടറിമാര്‍ ജമ്മുക്കാരായിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എ.എസ് ആനന്ദ്, ടി.എസ് താക്കൂര്‍ എന്നിവര്‍ കശ്മിര്‍ ഹൈക്കോടതി അഭിഭാഷകരായിരുന്നു. ഇരുവരും ജമ്മു സ്വദേശികള്‍. കശ്മിരിലുള്ള 300 ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ 200ല്‍ കൂടുതലും ജമ്മുവില്‍ നിന്നുള്ളവരാണ്.


എങ്ങനെയാണ് മുസ്‌ലിംകള്‍ ജമ്മുവില്‍ ന്യൂനപക്ഷമായതെന്ന് കൂടി അറിയണം. 1947 ഒക്ടോബര്‍ വരെ 61 ശതമാനമായിരുന്നു ജമ്മുവില്‍ മുസ്‌ലിംകള്‍. 1947 ഒക്ടോബറില്‍ രാജാ ഹരിസിങ്ങിന്റെ നിയന്ത്രണത്തിലുള്ള ദോഗ്ര സൈന്യം 2,37,000 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയും അക്രമം പേടിച്ച് ഒരുവിഭാഗം പാകിസ്താനിലേക്ക് പലായനം ചെയ്യുകയും ചെയ്തതോടെയാണ് ജമ്മുവില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമാകുന്നത്. പത്താന്‍ അധിനിവേശത്തിന് അഞ്ചുദിവസവും കശ്മിരിനെ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുന്ന കരാറിന് ഒന്‍പത് ദിവസവും മുന്‍പാണ് ഈ കൂട്ടക്കൊല നടക്കുന്നത്. 1948 ഓഗസ്റ്റ് 10ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടൈംസ് പത്രം കൂട്ടക്കൊല സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകമറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago