ചിലിയെ വീഴ്ത്തി മഞ്ഞപ്പട: കോപ്പ അമേരിക്കയില്‍ ബ്രസീല്‍ സെമിയില്‍
റിയോ: കോപ്പ അമേരിക്കയില്‍ ചിലിയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ചിലിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 9-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ബ്രസീലിനായി. സെമിയില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളി.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ നാടകീയമായിരുന്നു മത്സരം. 46ആം മിനുറ്റില്‍ ഫിര്‍മിനോയുടെ പകരക്കാരന്‍ ലുകാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മര്‍ക്കൊപ്പം നടത്തിയ നീക്കമാണ് ഗോളായത്. പിന്നാലെ ജെസ്യൂസിന് നേരെ ചുവപ്പ് കാര്‍ഡ്. ചിലി 62ആം മിനുറ്റില്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിസില്‍ മുഴക്കി.
പിന്നാലെ നെയ്മറുടെ മുന്നേറ്റം ബ്രാവോ തടഞ്ഞു. 75ആം മിനിറ്റില്‍ ലഭിച്ച ഫ്രികിക്കും നെയ്മര്‍ക്ക് മുതലാക്കാനായില്ല. ഇരു ടീമും ഗോളിനായി ശ്രമിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല.
https://twitter.com/CopaAmerica/status/1411130563860312067
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."