കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി കേസ് പ്രതികള്‍ സഹായിച്ചതായി അര്‍ജുന്‍ ആയങ്കിയുടെ മൊഴി; തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു
കണ്ണൂര്‍: വിദേശത്ത് നിന്ന് കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി വധക്കേസ് പ്രതികളും സഹായിച്ചെന്ന് അര്‍ജുന്‍ ആയങ്കിയുടെ മൊഴി. കൊടി സുനി,ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചുവെന്നും തക്കതായ പ്രതിഫലം ടി.പി പ്രതികള്‍ക്ക് നല്‍കിയെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ വെളിപ്പെടുത്തി. ടിപി കേസ് പ്രതികൾ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭവിഹിതം നൽകിയിരുന്നത്. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും മൊഴിയുണ്ട്. പാനൂർ ചൊക്ലി മേഖലയിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞത്.
എന്നാല്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചു.കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വർണക്കടത്തിൽ പങ്ക് നിഷേധിച്ച അർജുൻ, ഇതിന് മുൻപ് സ്വർണക്കടത്തുകാരുടെ പക്കൽ നിന്ന് സ്വർണം കവർന്നതായി സമ്മതിച്ചു.
അതേ സമയം അര്‍ജുനെ തെളിവെടുപ്പിനായി കണ്ണൂരിലേക്കെത്തിച്ചു. കസ്റ്റംസ് ഓഫിസിലേക്കാണ് എത്തിച്ചിരിക്കുന്നത്. അഴീക്കോട്ടെ വീട്ടിലും കാര്‍ ഒളിപ്പിച്ച സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടക്കും. ഈ മാസം 6 വരെയാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.
സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കള്ളകടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."