HOME
DETAILS
MAL
ദുബൈ ഇനി കാണാനിരിക്കുന്നത് മൂണ്‍ റിസോര്‍ട്ട്
backup
September 12 2022 | 06:09 AM
ദുബൈ: ഭൂമിയിലെ ആഡംബരങ്ങളുടെ പറുദീസയായി ദുബൈ മാറുന്നു. മരുഭൂമിയില്‍ അസാധ്യമായതെല്ലാം സാധ്യമാക്കാനാണ് യു.എ.ഇയുടെ ശ്രമം. അമ്പിളിമാമന്റെ പൂര്ണകായത്തിലുള്ള റിസോര്‍ട്ടാണ് ഇനിയിവിടെ ചര്‍ച്ചയാവുന്നത്. മൂണ്വേള്ഡ് റിസോട്ടാണ് ഇതിനായുള്ള രൂപകല്‍പ്പനകള്‍ നടത്തിയെതെന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കനേഡിയന്‍ വാസ്തുവിദ്യാ കമ്പനിയാണ് മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ് (എം.ഡബ്ല്യു.ആര്). 48 മാസത്തിനുള്ളില്‍ 735 അടി ഉയരത്തില്‍ നിര്‍മിക്കാന്‍ കഴിയുന്ന തരത്തിലാണ് ചന്ദ്രോപരിതലത്തിന്റെ തനിപ്പകര്‍പ്പായ അള്‍ട്രാ ആഡംബര ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, വിനോദം, ആകര്ഷണദൃശ്യങ്ങള്, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, ബഹിരാകാശ വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെയെല്ലാം ഉത്തേജിപ്പിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
മൂണ്‍ വേള്‍ഡ് റിസോര്‍ട്ടുകള്‍ 600 മീറ്റര്‍ ചുറ്റളവില്‍ 200 മീറ്റര്‍ ഉയരമുള്ള ഒരു ആഡംബര ചാന്ദ്ര സമുച്ചയമായിരിക്കുമെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. യു.എ.ഇയും പ്രത്യേകിച്ച് ദുബൈയും ആഡംബര കെട്ടിടങ്ങളും റിസോര്‍ട്ടുകളും കൊണ്ട് പേരു കേട്ടതാണ്. ബുര്‍ജ് ഖലീഫയും ഗ്രാന്റ് മോസ്കുമെല്ലാം ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. മൂണ്‍ റിസോര്‍ട്ടുകളുടെ സ്ഥാനനിര്‍ണയം ഇപ്പോഴും വ്യക്തമല്ലെങ്കിലും ദുബൈയില്‍ ആ വിസ്മയം ഉടന്‍ വരുമെന്നാണ് കരുതുന്നത്. 5 ബില്യണ്‍ ഡോളറിന്റെ (18 ബില്യണ്‍ ദിര്‍ഹം) ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."