HOME
DETAILS
MAL
ഹൃദയാഘാതം: മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
backup
July 03 2021 | 17:07 PM
മനാമ: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം-കാരന്തൂർ സ്വദേശി പൂളകണ്ടിയിൽ മിർഷാ അബ്ദുല്ല(25) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്നതാണ്. രാവിലെ സുഹൃത്തുക്കൾ വിളിച്ചു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അബ്ദുല്ല ബഹ്റൈനിലെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. സിത്രയിലെ ഒരു കമ്പനിയിൽ സെയിൽ സ് വിഭാഗ ത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ചെറിയ പ്രായത്തിലുള്ള മലയാളി യുവാവിന്റെ മരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരു പോലെ വിഷമത്തിലാഴ്ത്തി.
പിതാവ്: മൊയ്തീൻ, മാതാവ്: റംലത്ത്, സഹോദരങ്ങൾ: മുഷ്താഖ്, മനാസില. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെഎംസിസി ബഹ്റൈൻ ചെയ്തു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."