HOME
DETAILS

മഴയുള്ള രാത്രിയിലെ അതിഥി

  
backup
July 03 2021 | 20:07 PM

654561561-2

 

അതൊരു മഴയുള്ള രാത്രിയായിരുന്നു. ഒരു സഞ്ചാരി അപരിചതമായ പ്രദേശത്ത് ഒറ്റപ്പെട്ടു. പകല്‍ മുഴുവന്‍ യാത്രചെയ്തു ക്ഷീണിച്ചിരുന്നു അദ്ദേഹം. ഇനി യാത്ര തുടരാന്‍ സാധ്യമല്ല. താന്‍ നില്‍ക്കുന്ന സ്ഥലത്തിനു തൊട്ടുമുന്‍പിലുള്ള വീട് തനിക്ക് പരിചയമുള്ള ആരുടേതോ ആണെന്ന് സഞ്ചാരിക്ക് തോന്നി. അദ്ദേഹം അങ്ങോട്ടുചെന്ന് പതുക്കെ വാതിലില്‍ മുട്ടി.


തന്റെ പഴയൊരു ചങ്ങാതി വാതില്‍ തുറന്ന് അകത്തേക്കു ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. അന്നുരാത്രി അവരുടെ അയല്‍പക്കത്ത് ഒരു സുന്നത്തു കല്യാണം നടക്കുന്നുണ്ടായിരുന്നു. ഗൃഹനാഥനും ഭാര്യയും അതില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. സുഹൃത്ത് വന്ന സ്ഥിതിക്ക് ഗൃഹനാഥന്‍ വീട്ടില്‍ നില്‍ക്കണമെന്നും ഭാര്യ മാത്രം കല്യാണത്തിനു പോകണമെന്നും തീരുമാനമായി.
അതിഥിക്കും ഭര്‍ത്താവിനും ഭക്ഷണമൊരുക്കിനല്‍കിയ ശേഷം ഭാര്യ കല്യാണവീട്ടിലേക്ക് പോയി. സുഹൃത്തിനു കിടക്കാന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കിടപ്പുമുറിക്കു സമീപം മുറി സജ്ജീകരിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച് സുഹൃത്തും അതിഥിയും കഥപറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല. പെട്ടെന്ന് ഉറക്കംവന്ന അതിഥി തനിക്ക് വേണ്ടി ഒരുക്കിയ മുറി ശ്രദ്ധിക്കാതെ നേരെ ഗൃഹനാഥന്റെ മുറിയില്‍ കയറിക്കിടന്ന് ഉറക്കമായി. ക്ഷീണിച്ച് കിടന്നുറങ്ങുന്ന അതിഥിയെ മാറ്റിക്കിടത്താന്‍ ഗൃഹനാഥന്‍ മെനക്കെട്ടില്ല. അദ്ദേഹം നേരെ അതിഥിക്കായി ഒരുക്കിയ മുറിയില്‍ പോയി കിടന്നു. അദ്ദേഹവും വേഗം ഉറങ്ങിപ്പോയി.


പാതിരാത്രി കഴിഞ്ഞ് കല്യാണവീട്ടില്‍നിന്നു സന്തോഷത്തോടെ മടങ്ങിയെത്തിയ ഗൃഹനാഥന്റെ ഭാര്യ സ്വന്തം കിടപ്പുമുറിയില്‍ കയറി വസ്ത്രം അഴിച്ചുവച്ച് ഭര്‍ത്താവാണ് കിടക്കയിലുള്ളതെന്ന ധാരണയില്‍ ചേര്‍ന്നുകിടന്നു. ചേര്‍ത്തുപിടിച്ചും ചുംബനം നല്‍കിയും അവള്‍ ഭര്‍ത്താവിന്റെ ചെവിയില്‍ മന്ത്രിച്ചു. 'നിങ്ങളുടെ കാലമാടന്‍ സുഹൃത്ത് കാരണം നല്ല മഴയുള്ള രാത്രിയില്‍ നമുക്ക് ഒരു സൈ്വരവുമുണ്ടാവില്ല എന്നു ഞാന്‍ ഭയപ്പെട്ടു'.
പെട്ടെന്ന് ഞെട്ടിയുണര്‍ന്ന അതിഥി കട്ടിലില്‍ നിന്നെഴുന്നേറ്റ് ക്ഷുഭിതനായി: 'ഈ മഴയും ചളിയും എനിക്കു പ്രശ്‌നമല്ല. കാലിലിടാന്‍ ഒന്നാംതരം ഷൂ എനിക്കുണ്ട്. ഞാന്‍ പോവുന്നു. നിങ്ങള്‍ നിങ്ങളുടെ വിലപിടിച്ച ഈ വീടും കെട്ടിപ്പിടിച്ച് കിടന്നോളൂ'.
അതിഥി വാതില്‍തുറന്നു പുറത്തുകടക്കാന്‍ ശ്രമിക്കവെ അവള്‍ ലജ്ജയോടെ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം കുതറിമാറി പുറത്തുകടന്നു. ഇതിനിടെ ബഹളം കേട്ട് ഭര്‍ത്താവ് എഴുന്നേറ്റ് പുറത്തുവന്നു. അതിഥി മഴയിലൂടെ നടന്നുപോവുന്നതാണ് അദ്ദേഹം കണ്ടത്. മഴയത്ത് നടക്കുന്ന വേളയില്‍ അതിഥി ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു: 'ഞാന്‍ ഖിള്ര്‍ പ്രവാചകനാണ്. നിങ്ങള്‍ക്ക് ചില അനുഗ്രഹങ്ങള്‍ നല്‍കാം എന്നു കരുതിയാണ് ഞാന്‍ വന്നത്. പക്ഷേ, അതു സ്വീകര്യമാക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടായില്ല'.


പിറ്റേന്ന് ആ ദമ്പതികള്‍ തങ്ങളുടെ വീട് യാത്രക്കാര്‍ക്കുള്ള വഴിയമ്പലമാക്കി മാറ്റി. ഖിള്ര്‍ പ്രവാചകന്‍ ഒരിക്കല്‍ക്കൂടി അതുവഴിവരുമെന്നും അവിടെ താമസിക്കുമെന്നും അവര്‍ ആശിച്ചു.

പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago