യു.എ.ഇ അടക്കം നാലു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദിയിലേക്ക് പ്രവേശനവിലക്ക്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസിന് സഊദി വിലക്ക് ഏര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, വിയറ്റ്‌നാം എന്നിവയാണ് മറ്റു രണ്ടു രാജ്യങ്ങള്‍.
കൊവിഡ് വ്യാപനം കടുക്കുന്നതും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യവുമാണ് പുതിയ തീരുമാനത്തിന് കാരണം. ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സഊദിയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ഈ രാജ്യങ്ങളിലേക്ക് പോകാന്‍ സഊദി പൗരന്മാര്‍ മുന്‍കൂട്ടിയുള്ള പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഇതോടെ സഊദിയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി.
ഇന്നു രാത്രി 11 മണി മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. ഈ രാജ്യങ്ങളില്‍ 14 ദിവസത്തിനുള്ളില്‍ പ്രവേശിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല. സഊദി പൗരന്മാര്‍ അല്ലാത്തവര്‍ക്ക് 14 ദിവസം താമസിച്ച ശേഷം മാത്രമേ രാജ്യത്തേക്ക് ക്വാറന്റൈന്‍ വ്യവസ്ഥകളോടെ പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പുതിയ തീരുമാനം ഇന്ത്യന്‍ പ്രവാസികള്‍ക്ക് കടുത്ത നിരാശയും തിരിച്ചടിയുമാണ് സമ്മാനിക്കുന്നത്. നിരവധി പ്രവാസികളാണ് എതോപ്യ വഴി സഊദിയിലേക്ക് പ്രവേശനം നേടാനായി കാത്തിരിക്കുന്നത്. ഏതാനും പേര്‍ ഇപ്പോള്‍ എതോപ്യയില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഇനി ഇന്നു രാത്രിക്ക് മുമ്പ് സഊദിയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചുപോവുകയോ മറ്റു രാജ്യങ്ങള്‍ വഴി പ്രവേശിക്കുകയോ മാത്രമേ വഴിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."