യു.എസ് തിരിച്ചുവരവിന്റെ പാതയില്‍
വാഷിങ്ടണ്‍: ജൂണില്‍ പുതുതായി എട്ടരലക്ഷം തൊഴിലുകള്‍ പുനഃസ്ഥാപിച്ചതോടെ അമേരിക്ക കൊവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ചരിത്രപരമായ തിരിച്ചുവരവ് നടത്തിയതായി പ്രസിഡന്റ് ജോ ബൈഡന്‍.
തൊഴില്‍ മന്ത്രാലയത്തിന്റെ മാസാന്ത റിപ്പോര്‍ട്ടിലാണ് ശുഭകരമായ വെളിപ്പെടുത്തലുള്ളത്.
ഈവര്‍ഷം ആറു മാസത്തിനിടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യു.എസില്‍ 33 ലക്ഷം ജോലികളാണ് ഉïായത്. നൂറ്റാïിലെ കടുത്ത പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഈ പുരോഗതിക്ക് സാധിക്കും- ബൈഡന്‍ പറഞ്ഞു.മാര്‍ച്ചില്‍ സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപദ്ധതികളും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനുള്ള നടപടികളുമാണ് ഫലംകïത്. നമ്മുടെ സമ്പദ്‌വ്യവസ്ഥ ചലിച്ചുതുടങ്ങിയിരിക്കുന്നു.
എന്നാല്‍ കൊവിഡിനൊപ്പമാണ് ഇനി നമ്മുടെ ഓട്ടം- അദ്ദേഹം പറഞ്ഞു.നിലവില്‍ 5.9 ശതമാനമാണ് യു.എസിലെ തൊഴിലില്ലായ്മ.
എന്നാലിത് കറുത്തവംശജരില്‍ 9.2 ആണ്. 2020നെ അപേക്ഷിച്ച് ഇപ്പോഴും രാജ്യത്ത് 68 ലക്ഷം തൊഴിലുകളുടെ കുറവുï്.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കുട്ടികളുടെ ശുശ്രൂഷ, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലും കൂടുതലായി നിക്ഷേപം നടത്താന്‍ ബൈഡന്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."