HOME
DETAILS
MAL
എന്റെ ശരീരത്തില്‍ തൊടരുത്, നീ സ്ത്രീയാണ്; വനിതാ പൊലിസുകാരിയോട് കയര്‍ത്ത് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി
backup
September 13 2022 | 13:09 PM
കൊല്‍ക്കത്ത: പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ വനിതാ പൊലിസുകാരിയോട് കയര്‍ത്ത് ബി.ജെ.പി നേതാവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി. 'എന്റെ ശരീരത്തില്‍ തൊടരുത്, നീയൊരു സ്ത്രീയാണ്' എന്നായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.
അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പൊലീസ് വാനിലേക്ക് കയറ്റുന്നതിനിടെയായിരുന്നു സംഭവം.താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും തന്നോട് സംസാരിക്കാന്‍ പുരുഷ ഓഫീസര്‍മാര്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഴിമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
.@BJP4India's 56-inch chest model BUSTED!
— All India Trinamool Congress (@AITCofficial) September 13, 2022
Proclamation of the day: "Don’t touch my body. I am male!" pic.twitter.com/hHiWr0yuHE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."