'ഒരീസം ഒരു മൂന്ന് പത്തിപതിനഞ്ചെണ്ണം, ങള് ങനെ ഇടല്ലി ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയാ..കാല് പിടിച്ച് പറയാ..'; ഓണ്‍ലൈന്‍ ഹോംവര്‍ക്ക് പരമ്പരയില്‍ പരിഭവവുമായൊരു കുഞ്ഞുമിടുക്കന്‍
'ദാ ഈ മുറീലാണ് ഞാന്‍ ജീവിക്ക്ണത്. ഒന്ന് ചിന്തിച്ചു നോക്കീ..ങ്ങള് ങ്ങനെ ഇടല്ലീ ടീച്ചര്‍മാരേ..ഈ പഠിത്തം വെറ്ത്ത്ക്ക്ണ്...റു വാട്‌സ് ആപ്പ് ഗ്രൂപ്പ് സങ്കടത്തോടെ പറയാ കാല് പിടിച്ച് പറയാ..ങ്ങള് ങ്ങനെ ഇടല്ലി ടീച്ചര്‍മാരേ...' . ഇതാ ഒരു കുഞ്ഞുമിടുക്കന്‍ കൂടി വൈറലായിരിക്കുന്നു. ഹോംവര്‍ക്ക് ചെയ്ത് ചെയ്ത് കൈകുഴഞ്ഞ് ക്ലാസുകള്‍ കേട്ട് കേട്ട് മനസ്സു മടുത്ത്...ഓണ്‍ലെന്‍ ക്ലാസുകള്‍ വീര്‍പ്പുമുട്ടിച്ചിരിക്കുന്ന കുഞ്ഞുങ്ങളും അതിലേറെ രക്ഷിതാക്കളുമടങ്ങുന്ന ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധി തന്നെയായിരിക്കുന്നു അക്ഷരാര്‍ത്ഥത്തില്‍ ഈ കൊച്ചു മിടുക്കനും അവന്റെ ആവലാതികളും. ഈ ഓണ്‍ലൈന്‍ ക്ലാസും വര്‍ക്കുകളും കൊണ്ടു പഠിത്തം തന്നെ വെറുത്തു പോയെന്നാണ് ഈ ചങ്ങാതി പറയുന്നത്.
'ഈ പഠിത്തം പഠിത്തം എന്നൊക്കെ പറയുന്നുണ്ടല്ലോ ടീച്ചര്‍മാരേ.. ഈ പഠിത്തം എന്താ സാധനം ടീച്ചര്‍മാരേ.. ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്റെ തല കേടാവുന്നുണ്ട് കേട്ടോ.. ഇങ്ങള വിചാരം ഞങ്ങള് പഠിക്കുന്നില്ലെന്ന്.. ഞങ്ങള വിചാരം ഇവരിങ്ങനെ ഇട്ടിട്ടിട്ട്.. എനിക്ക് വെറുത്തു ടീച്ചര്‍മാരേ.. സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.. ഈ ഗ്രൂപ്പും ഒക്കെ ഉണ്ടാക്കിയിട്ട്.. ങ്ങളിതിതെന്തിനാ എന്നോട്.. എഴുതാനിടുവാണങ്കി ഇത്തിരി ഇടണം അല്ലാണ്ട് അത് പോലിടരുത് ടീച്ചര്‍മാരേ... ഞാനങ്ങനെ പറയല്ല... ടീച്ചര്‍മാരേ ഞാന്‍ വെറുത്ത്.. പഠിത്തന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടാ.. ങ്ങളിങ്ങനെ തരല്ലേ.
ഒരു റൂമിലാ ഞങ്ങള് ജീവിക്കുന്നെ. എന്റെ വീട് ഇവിടെയല്ലട്ടോ വയനാട്ടിലാ. അച്ഛന്റേം അമ്മേടേം ഒപ്പരം നില്‍ക്കാണേ. ഈ ഒരു സ്ഥലത്താ ഞാന്‍ നില്‍ക്കുന്നെ. വയനാട്ടിലാണേല്‍ ഇങ്ങക്ക് എത്ര വേണേലും തരാം. ങ്ങളിങ്ങനെ ഇട്ടാ എനിക്ക് ഭയങ്കര സങ്കടാകുന്നുണ്ടുട്ടോ... ങ്ങളിങ്ങനെ ഇട്ടാല്‍ എനിക്ക് ഭയങ്കര പ്രാന്താ. ഒരു ഫോട്ടോ ഒക്കെ ഇടുവാണെങ്കി പിന്നേണ്ട്. ഇതിപ്പോ മൂന്ന് പത്ത് പതിനഞ്ചണ്ണമൊക്കെ ഇടുമ്പോ ഒന്നാലോചിച്ചു നോക്വാ.. സങ്കടത്തോടെ പറയുകാ ടീച്ചര്‍മാരേ കാല് പിടിച്ചു പറയുകാ ഇനിയങ്ങനൊന്നുമിടല്ലേ... മാപ്പ് മാപ്പേ മാപ്പ്...ചങ്ങാതി പറഞ്ഞു നിര്‍ത്തുന്നു.
View this post on Instagram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."