കല്ലേറില്‍ യുവമോര്‍ച്ച വനിതാ നേതാവിനും കുടുംബത്തിനും പരുക്ക്
തലശേരി: കൂത്തുപറമ്പിനടുത്തെ പാച്ചപൊയ്കയില്‍ യുവമോര്‍ച്ച ജില്ലാസെക്രട്ടറിയുടെ ബന്ധുവീടിനു നേരെ കല്ലേറ്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. യുവമോര്‍ച്ച ജില്ലാസെക്രട്ടറി ലസിത പാലയ്ക്കലിന്റെ ബന്ധുവീടിനു നേരെയാണ് അക്രമം നടന്നത്. കല്ലേറില്‍ വീടിന്റെജനല് ചില്ലുകള്‍ തകര്‍ന്നു. ലസിത, ഇവരുടെ മാതാവ് നളിനി(60), ലസിതയുടെ മകള്‍ നിയ(6), നളിനിയുടെ സഹോദരി ലീല(50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജനല്‍ ചില്ലുകള്‍ തെറിച്ചു കാലിനും മറ്റുമാണ് പരുക്കേറ്റത്. നാലുപേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചു. നേരത്തെ കതിരൂരില്‍ താമസക്കാരിയായിരുന്ന ലസിതയുടെ വീട് അക്രമിച്ചു തകര്ത്തതിനെതുടര്ന്നാണ് ഇവര്‍ പാച്ചപൊയ്കയിലേക്ക് താമസം മാറ്റിയത്. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. കതിരൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."