HOME
DETAILS

ജ്ഞാൻവാപി വിധി; കോടതി തുറക്കുന്ന രണ്ടാം അയോധ്യയുടെ വാതിൽ

  
backup
September 13 2022 | 20:09 PM

ayodhya-2022-sep-14

അബ്ദുസ്സലിം

പള്ളിയ്ക്കുള്ളിൽ പൂജ നടത്തണമെന്ന ആവശ്യം ഉന്നയിക്കാൻ 1991ലെ ആരാധനാലയനിയമം തടസമല്ലെന്നതാണ് വരാണസി ജില്ലാ കോടതി കഴിഞ്ഞദിവസം ജ്ഞാൻവാപി കേസിൽ പുറപ്പെടുവിച്ച വിധിയുടെ കാതൽ. കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നതാണ് വിധി. ജ്ഞാൻവാപി മുതൽ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് അടക്കം വിശ്വഹിന്ദു പരിഷത്ത് അവകാശവാദമുന്നയിച്ച പള്ളികളുടെ ഭാവി 1991ലെ ആരാധനാലയ നിയമത്തിന്റെ ബലത്തിലാണുള്ളത്. ഈ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ നൽകിയ ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. വൈകാതെ സുപ്രിംകോടതി അതു പരിഗണിക്കുന്നുമുണ്ട്. ആരാധനാലയ നിയമം തങ്ങൾ അവകാശവാദമുന്നയിച്ച ഒരു പള്ളിയെയും ബാധിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കാലങ്ങളായി പറയുന്നുമുണ്ട്. 1947 ഓഗസ്റ്റ് 15ന് ഒരു കെട്ടിടം പള്ളിയായിരുന്നെങ്കിൽ അതു തുടർന്നും പള്ളിയാണെന്നും അതിൻമേൽ മറ്റൊരു വിഭാഗത്തിന് അവകാശമുന്നയിക്കാൻ അധികാരമില്ലെന്നുമാണ് ആരാധനാലയനിയമം. ഇത് ഏതു മതത്തിന്റെ ആരാധനാലയത്തിനും ബാധകമാണ്.


ബാബരി മസ്ജിദ് തകർക്കുമെന്നും കൈയടക്കുമെന്നുമുള്ള ഭീഷണി ശക്തമായപ്പോൾ മുസ്‌ലിം സംഘടനകളുടെ സമ്മർദത്തിൽ നരസിംഹ റാവു സർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. 1947നു മുമ്പുള്ള തർക്കമായതിനാൽ ബാബരി മസ്ജിദിനെ നിയമപരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബാബരിക്കു പിന്നാലെ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് ആരാധനാലയ നിയമത്തിനെതിരേയാണ്. അതായത്, ജ്ഞാൻവാപി മാത്രമല്ല, അതിനെ സംരക്ഷിച്ചു നിർത്തുന്ന നിയമവും ഇപ്പോൾ കനിവു കാത്താണ് നിൽക്കുന്നത്. നിയമമെന്നാൽ കല്ലിൽ കൊത്തിയതല്ല, ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്കനുസരിച്ച് അതിൽ മാറ്റമുണ്ടാകും. വ്യാഖ്യാനങ്ങൾ പലതുണ്ടാകും. അന്തിമമായി ജഡ്ജി എന്തു വ്യാഖ്യാനിക്കുന്നോ, അതാകും നിയമം. മേൽക്കോടതികൾ വിധി തെറ്റാണെന്നു കണ്ടെത്തുമ്പോഴേയ്ക്കും കാലമേറെ കഴിയും. ബാബരി മസ്ജിദിനുള്ളിൽ പൂജ നടത്താൻ 1986ൽ ഫൈസാബാദ് ജില്ലാ കോടതി പുറപ്പെടുവിച്ച വിധിക്കു തുല്യമാണ് ജ്ഞാൻവാപി കേസിലെ വിധിയും. രണ്ടാം അയോധ്യക്കാണ് ജില്ലാ കോടതി തിരികൊളുത്തിയിരിക്കുന്നത്.


പള്ളിയ്ക്കുള്ളിൽ പൂജ നടത്താൻ അനുമതി നൽകണോ, വേണ്ടയോ എന്ന് പരിശോധിക്കുന്നതു പോലും അനാവശ്യമാണ്. കൈയടക്കാനല്ലെങ്കിൽ പിന്നെന്തിനു മറ്റൊരു മതത്തിന്റെ ആരാധനാലയത്തിനുള്ളിൽ പൂജ നടത്തണം. ലഖ്‌നൗവിൽ താമസിക്കുന്ന ഡൽഹി സ്വദേശി രാഖി സിങ്, വരാണസി സ്വദേശികളായ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പദക് എന്നീ അഞ്ചു സ്ത്രീകളാണ് ജ്ഞാൻവാപി പള്ളിയ്ക്കുള്ളിൽ പൂജ നടത്താൻ അനുമതി ആവശ്യപ്പെട്ടത്. പള്ളിയ്ക്കുള്ളിൽ ദൃശ്യമായതും അല്ലാത്തതുമായ മാതാ ശൃംഗാർ ഗൗരി ദേവി, ഹനുമാൻ, ഗണേശ വിഗ്രഹങ്ങളുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. ലക്ഷ്മി ദേവിയുടെ ഭർത്താവ് സോഹൻലാൻ ആര്യ വരാണസിയിലെ മുതിർന്ന വിശ്വഹിന്ദു പരിഷത്ത് നേതാവാണ്. 1985ൽ ഇതേ ആവശ്യവുമായി സോഹൻ മറ്റൊരു കേസ് നൽകിയിരുന്നു. അതു കോടതി പരിഗണിച്ചില്ല. അതോടെയാണ് മാതാ ശൃംഗാർ ഗൗരിയുടെ പേരിൽ പരാതിനൽകാൻ താൻ അഞ്ചു സ്ത്രീകളെ കൊണ്ടുവന്നതെന്ന് സോഹൻ ഒരഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു.
1991ലെ ആരാധനാലയനിയമം, 1995ലെ വഖ്ഫ് നിയമം, 1983ലെ യു.പി കാശി വിശ്വനാഥ ക്ഷേത്ര നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ പള്ളിയ്ക്കുള്ളിൽ പൂജ നടത്താൻ അവകാശവാദമുന്നയിക്കാൻ പറ്റില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പള്ളിക്കമ്മിറ്റി എതിർഹരജി ഫയൽ ചെയ്തിരുന്നത്. വഖ്ഫ് ഭൂമിയിലുള്ള തർക്കം പരിഗണിക്കാൻ വഖ്ഫ് ട്രൈബ്യൂണലിനു മാത്രമാണ് അധികാരമെന്നാണ് 1995ലെ വഖ്ഫ് നിയമം പറയുന്നത്.


1983ലെ യു.പി കാശി വിശ്വനാഥ ക്ഷേത്ര നിയമത്തിൽ ക്ഷേത്രവും അതിന്റെ ഭാഗങ്ങളും ഏതെല്ലാമാണെന്നും എവിടെയെല്ലാം പൂജ നടത്താമെന്നും നിശ്ചയിച്ചിട്ടുണ്ട്. പള്ളിയുള്ളത് ഈ പരിധിക്കു പുറത്താണ്. എന്നാൽ ഈ ഹരജി പരിഗണിക്കാൻ വരാണസി സിവിൽ കോടതി തയാറായില്ലെന്നു മാത്രമല്ല, അഞ്ചു സ്ത്രീകളുടെ അവകാശവാദത്തിൽ അഭിഭാഷക സർവേ നടത്താൻ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പള്ളിയ്ക്കുള്ളിലെ വുളു ഖാനയിലെ ഫൗണ്ടൻ ശിവലിംഗമാണെന്ന അവകാശവാദമുണ്ടാകുന്നത്.


തുടർന്ന് പള്ളിക്കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി കേസ് ജില്ലാ കോടതിയിലേക്ക് മാറ്റുകയും പള്ളിക്കമ്മിറ്റിയുടെ എതിർഹരജി ആദ്യം പരിഗണിക്കാൻ നിർദേശിക്കുകയും ചെയ്തു. ഹരജിയിൽ വാദം കേൾക്കുന്നതിനും വിധിപറയുന്നതിനും ഈ നിയമങ്ങൾ തടസമല്ലെന്നായിരുന്നു ജില്ലാ കോടതിയുടെ നിലപാട്. പള്ളിയ്ക്കുള്ളിലെ ശൃംഗാർ ഗൗരി, ഹനുമാൻ, ഗണേശ വിഗ്രഹങ്ങളിൽ 1947 ഓഗസ്റ്റ് 15നു ശേഷം 1993 വരെ ഹിന്ദുക്കൾ പൂജ നടത്തിയിരുന്നുവെന്നും 1993നു ശേഷം വർഷത്തിലൊരു തവണ പൂജക്ക് അനുമതിയുണ്ടായിരുന്നുവെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി പൂർണമായും അംഗീകരിച്ചു. കോടതി പറയുന്നതിങ്ങനെയാണ്: 'തർക്കപ്രദേശത്ത് പൂജ നടത്തണമെന്ന് മാത്രമാണ് ഹരജിക്കാരുടെ ആവശ്യം. അവർ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നില്ല. ആരാധനാലയനിയമം ഉടമസ്ഥാവകാശം ഉന്നയിക്കുന്നതിനെയും ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിനെയും മാത്രമേ തടയുന്നുള്ളൂ. അതിനാൽ ആരാധനാലയനിയമം ഇവിടെ ബാധകമാകില്ല. മറ്റേതു ആരാധനാലയവും പോലെ പള്ളിയും ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ സർക്കാരിന് ഏറ്റെടുക്കാൻ അധികാരമുണ്ട്. വിഗ്രഹം നശിപ്പിച്ചാലും അവിടെ വിഗ്രഹത്തിന്റെ സാന്നിധ്യമുണ്ടാകും. പൂജ നടത്തുന്നതിന്റെ ഫലം ലഭിക്കും'.


വിഗ്രഹം നശിപ്പിക്കപ്പെട്ടാലും അവിടെ വിഗ്രഹത്തിന്റെ സാന്നിധ്യമുണ്ടെന്ന വാദം ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന അവകാശവാദത്തിന്റെ സ്ഥിരീകരണമല്ലേ. ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചില്ലെങ്കിലും അവിടെ പൂജ നടത്താൻ അവകാശമുന്നയിക്കാമെന്നത് ആരാധനാലയ നിയമത്തിന്റെ ദുർവ്യാഖ്യാനമല്ലേ. അന്തിമമായി ഇതേ കോടതി തന്നെയല്ലേ പള്ളിയ്ക്കുള്ളിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വിഗ്രഹത്തിൽ പൂജചെയ്യാൻ അവകാശം നൽകണമെന്ന പ്രധാന ഹരജിയിൽ വാദം കേൾക്കാനും വിധിപറയാനും പോകുന്നത്.
1994 ഒക്ടോബറിൽ, രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ പ്രസിഡൻഷ്യൽ റഫറൻസിലൂടെ ബാബരി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് പള്ളിപണിയുംമുമ്പ് ഹിന്ദു ക്ഷേത്രമോ, ഹിന്ദുമതത്തിന്റെ എന്തെങ്കിലും നിർമാണമോ ഉണ്ടായിരുന്നോ എന്ന ചോദ്യമുന്നയിച്ചു. അത് നോക്കലല്ല പണിയെന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. സുപ്രിംകോടതിയുടെ അന്തസും മഹിമയും നഷ്ടപ്പെടുത്താനാവില്ലെന്നും അന്നു ചീഫ് ജസ്റ്റിസായിരുന്ന എം.എൻ വെങ്കിടാചലയ്യ രാഷ്ട്രപതിയെ ഓർമിപ്പിച്ചു. കോടതിയുടെ അന്തസിനെക്കുറിച്ച് ആവർത്തിച്ച് ഓർമിപ്പിക്കേണ്ട കാലമാണിതെന്നുകൂടി പറയട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago