HOME
DETAILS

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ; സസ്‌പെൻഷൻ പണിഷ്‌മെന്റ് ആയിരുന്നില്ലെന്ന വിചിത്രവാദവുമായി മേയർ

  
backup
September 13 2022 | 20:09 PM

%e0%b4%93%e0%b4%a3%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e


തിരുവനന്തപുരം • ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സി.പി.എം, സി.ഐ.ടി.യു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായതെന്നാണ് വിവരം. സംഭവത്തിൽ മേയർ ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവർക്കെതിരെയുള്ള നടപടിക്ക് പിന്നാലെ മേയറുടെ നടപടിക്കെതിരേ വിവിധ മേഖലകളിൽനിന്ന് രൂക്ഷ വിമർശനമുയരുകയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മേയറുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ മുൻകൈയെടുക്കുകയായിരുന്നു. നടപടി എടുത്തവരെ തിരിച്ചെടുത്തില്ലെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ നിരാഹാര സമരം ആരംഭിക്കേണ്ടി വരുമെന്ന് നഗരസഭയിലെ സി.ഐ.ടി.യു നേതൃത്വം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് സി.പി.എം ജില്ലാ നേതൃത്വം യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയപ്പോൾ തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചുള്ള പ്രശ്‌നപരിഹാരം മാത്രമേ സാധ്യമാകുകയുള്ളൂവെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് നഗരസഭയിലെ സി.ഐ.ടി.യു നേതൃത്വം പാർട്ടി ജില്ലാ സെക്രട്ടറിയെയും മുതിർന്ന നേതൃത്വത്തെയും അറിയിച്ചു.
പിരിച്ചുവിട്ട തൊഴിലാളികൾ പലരും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യൂനിയൻ ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. സംഭവമറിഞ്ഞിട്ടും തൊഴിലാളികളുടെ ഭാഗം കേൾക്കാതെ അവിടത്തെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേയർ നടപടിയെടുത്തതെന്നും യൂനിയൻ നേതൃത്വം നേതാക്കളോട് വിശദീകരിച്ചു.
അതേസമയം, തൊഴിലാളികളെ സസ്‌പെൻഡ് ചെയ്തത് പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതൽ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ്ക്കുള്ളതെന്നുമാണ് മേയറുടെ ഇപ്പോഴത്തെ നിലപാട്. ആദ്യഘട്ടത്തിൽ തൊഴിലാളികളുടെ വിശദീകരണം ചോദിച്ചിരുന്നു. അതിൽ വ്യക്തതക്കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
പണിഷ്‌മെന്റ് കൊടുക്കേണ്ടവരാണ് തൊഴിലാളികൾ എന്ന ധാരണ നഗരസഭയ്ക്കില്ലെന്നും മേയർ പറഞ്ഞു. എന്നാൽ ജീവനക്കാർക്കെതിരേ എടുത്ത നടപടി പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആര്യ രാജേന്ദ്രൻ തയാറായില്ല. സി.പി.എം നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ സംഘടനാപരമായ കാര്യങ്ങളാണെന്നായിരുന്നു മേയറുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  3 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  3 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  3 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  3 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  3 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  3 days ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  3 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  3 days ago