HOME
DETAILS

ഖജനാവ് കാലി, ധൂർത്ത് വാനോളം

  
backup
September 13 2022 | 20:09 PM

%e0%b4%96%e0%b4%9c%e0%b4%a8%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%a7%e0%b5%82%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8b

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും സർക്കാർ ചെലവിൽ വിദേശത്തേക്ക്. രണ്ടാഴ്ച നീളുന്ന യൂറോപ്യൻ യാത്രയ്ക്കാണ് വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരുങ്ങുന്നത്.
ബ്രിട്ടൻ, ഫിൻലാൻഡ്, നോർവേ, പാരീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്താനാണ് തീരുമാനം. ഫിൻലാൻഡിലെ വിദ്യാഭ്യാസ മാതൃക പഠിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ. ആർ. ബിന്ദു എന്നിവർ ഫിൻലാൻഡിലേക്ക് പറക്കുന്നത്.


ചീഫ് സെക്രട്ടറി വി.പി ജോയി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. ഫിൻലാൻഡ് സർക്കാർ പ്രതിനിധികൾ നേരത്തെ കേരളം സന്ദർശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഇപ്പോഴത്തെ സന്ദർശനമെന്നാണ് സർക്കാർ വിശദീകരണം.


മുഖ്യമന്ത്രിയും സംഘവും ഫിൻലാൻഡിലെ നോക്കിയ നിർമാണ യൂനിറ്റും സന്ദർശിക്കും. ഫിൻലാൻഡിന് പുറമെ നോർവെയും സംഘം സന്ദർശിക്കും. ബ്രിട്ടനിൽ പോകുന്ന സംഘത്തിൽ വ്യവസായ മന്ത്രി പി.രാജീവും ധനമന്ത്രി കെ.എൻ ബാലഗോപാലും ഉണ്ടാകും. വ്യവസായ, ധന വകുപ്പ് സെക്രട്ടറിമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിമാർക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ഫിൻലാൻഡ്, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ബ്രിട്ടനിലെത്തും. പാരീസിൽ നടക്കുന്ന ഫ്രഞ്ച് ടൂറിസം മാർക്കറ്റിൽ പങ്കെടുക്കാനാണ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പാരീസിലേക്ക് പറക്കുന്നത്. ഈ മാസം 19ന് മന്ത്രി, ടൂറിസം സെക്രട്ടറി, ഡയരക്ടർ എന്നിവരടങ്ങിയ സംഘം യാത്ര തിരിക്കും. മന്ത്രി വി.എൻ വാസവൻ ഈ മാസം അവസാനം ബഹ്‌റൈനിലേക്കാണ് യാത്ര പോകുന്നത്. മന്ത്രി റോഷി അഗസ്റ്റിനാകട്ടെ ഇപ്പോൾ അമേരിക്കൻ സന്ദർശനത്തിലാണ്.


മുഹമ്മദ് റിയാസിന്റെ വിദേശ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ സന്ദർശനത്തിന് അനുമതിതേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുളളിൽ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനം വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓണത്തിന് ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവിട്ടതോടെ ഖജനാവ് കാലിയായതിനാൽ ചെലവുചുരുക്കൽ നടപടികളിലേക്ക് സർക്കാർ കടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിപ്പടയുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്ര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago